Monday, 23 December 2024

ബോസ്റ്റണിൽ മരണമടഞ്ഞ നഴ്സ് അനൂജ് കുമാറിന് ബുധനാഴ്ച വിട നൽകും. ചൊവ്വാഴ്ച പ്രാർത്ഥനയും സ്മരണാഞ്ജലിയും. സംസ്കാരം ബോസ്റ്റൺ ക്രിമറ്റോറിയത്തിൽ

കൊറോണ വൈറസ് ബാധിച്ചു ചികിത്സയിൽ ഇരിക്കെ മരണത്തിനു കീഴടങ്ങിയ പ്രിയ സഹോദരൻ അനുജ് കുമാറിന് ബ്രിട്ടീഷ് സമൂഹം ശ്രദ്ധാഞ്ജലി അർപ്പിക്കും. കോവിഡ് വ്യാപന പ്രതിസന്ധിയിലൂടെ ലോകം കടന്നു പോകുമ്പോൾ കർമ്മ രംഗത്ത് മാതൃകാപരമായ സേവനങ്ങൾ നടത്തി സ്വജീവിതം ബലിയർപ്പിച്ച നഴ്സായ അനുജ് കുമാറിന്റെ  മരണാന്തര കർമങ്ങളും സംസ്കാര ചടങ്ങുകളും 13/05/2020 ബുധനാഴ്ച 11.30 മുതൽ ബോസ്റ്റൺ ക്രിമറ്റോറിയത്തിൽ നടക്കും.

അനുജ് കുമാറിന്റെ ആകസ്മിക വേർപാടിൽ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം പ്രിയ കർമ യോദ്ധാവിനോടുള്ള ആദര സൂചകമായി *നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെയും ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ഹിന്ദു കൾച്ചറൽ സമാജത്തിന്റെയും* സംയുക്താഭിമുഖ്യത്തിൽ  12/05/2020 ചൊവ്വാഴ്ച വൈകിട്ട്  07.30 മുതൽ പ്രത്യേക പ്രാർത്ഥനയും സ്മരണാഞ്ജലിയുമായി യുകെ സമൂഹം ഒത്തുചേരും.

സാധിക്കുന്നവർ ദയവായി ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ഓരോ കുടുംബങ്ങളോടും നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ഹിന്ദു കൾച്ചറൽ സമാജവും അഭ്യർത്ഥിച്ചു.

ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുള്ള Zoom ലിങ്കിനും മറ്റു വിവരങ്ങൾക്കും  ബന്ധപ്പെടുക 

Raju  07533055833
Abhilash Babu 07429832168

Other News