Monday, 23 December 2024

ഇംഗ്ലണ്ടിൽ ഹൗസിംഗ് മാർക്കറ്റ് ആക്ടിവിറ്റികൾ പുനരാരംഭിക്കാൻ ഇന്ന് മുതൽ അനുമതി. വീടുകൾ കാണുന്നതിനും എസ്‌റ്റേറ്റ് ഏജൻറുകൾ അപ്പോയിൻ്റ് മെൻ്റ് നല്കും

ലോക്ക് ഡൗൺ മൂലം സ്തംഭനാവസ്ഥയിലായിരുന്ന ഇംഗ്ലണ്ടിലെ ഹൗസിംഗ് മാർക്കറ്റ് ആക്ടിവിറ്റികൾ പുനരാരംഭിക്കാൻ ഇന്ന് മുതൽ അനുമതി നല്കി. സ്റ്റേ അറ്റ് ഹോം നിർദ്ദേശം പുറപ്പെടുവിച്ചിരുന്നതിനാൽ വീടുകൾ വാങ്ങിയവർക്ക് റീലൊക്കേറ്റ് ചെയ്യാനോ വാടക വീടുകൾ മാറാനോ സാധ്യമായിരുന്നില്ല. വീടുകൾ വാങ്ങിക്കുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ ആയി കാണുന്നതിനും എസ്‌റ്റേറ്റ് ഏജൻറുകളും ലെറ്റിംഗ് ഏജൻറുകളും അപ്പോയിൻ്റ് മെൻ്റ് നല്കും. ഏഴ് ആഴ്ചയായി തുടർന്നു വന്ന നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ ഇന്നലെ പാർലമെൻ്റ് അനുമതി നല്കിയിരുന്നു.

നിലവിൽ വീട് വാങ്ങിയിരിക്കുന്നവർക്ക് അതിലേയ്ക്ക് മാറുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സന്ദർശിക്കുന്നതിനും അനുവാദമുണ്ട്. പ്രോപ്പർട്ടി വെബ് സൈറ്റായ സൂപ് ലയുടെ കണക്കനുസരിച്ച് 373,000 പ്രോപ്പർട്ടി വില്പനകൾ ലോക്ക്ഡൗൺ മൂലം നിറുത്തി വച്ചിരുന്നു. ഏകദേശം 82 ബില്യൺ പൗണ്ടിൻ്റെ ട്രാൻസാക്ഷനുകൾ വരുമിത്. ഹൗസിംഗ് മാർക്കറ്റ് ആക്ടിവിറ്റികൾ പുനരാരംഭിക്കുമ്പോൾ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്ന് ഹൗസിംഗ് സെക്രട്ടറി റോബർട്ട് ജെൻറിക്ക് അഭ്യർത്ഥിച്ചു.

Other News