Thursday, 21 November 2024

ബിർമ്മിങ്ങാം വിമൻസ് ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിലെ മിഡ് വൈഫും മെൻ്റൽ ഹെൽത്ത് നഴ്സും കോവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ ഇവിടെ മരിച്ചത് മൂന്ന് സ്റ്റാഫുകൾ

കോവിഡ് ബാധിച്ച് ബിർമ്മിങ്ങാം വിമൻസ് ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിൽ മരണമടഞ്ഞ സ്റ്റാഫുകളുടെ എണ്ണം മൂന്നായി. 33 കാരിയായ മിഡ് വൈഫ് സാഫാ ആലം, 41 വയസുള്ള മെൻറൽ ഹെൽത്ത് നഴ്സ് ലിലിയാൻ മുസിവർ എന്നിവരാണ് മരണമടഞ്ഞത്. കഴിഞ്ഞ മാസം പീഡിയാട്രിക് കൺസൾട്ടൻ്റായ 48 കാരനായ ഡോ. വിഷ്ണാ റസിയ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

മിഡ് വൈഫ് സാഫാ ആലത്തിൻ്റെ പിതാവ് രണ്ടാഴ്ച മുമ്പാണ് മരിച്ചത്. കഴിഞ്ഞ ആറ് വർഷമായി ബിർമ്മിങ്ങാം വിമൻസ് ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിലാണ് സാഫാ ജോലി ചെയ്തിരുന്നത്. "ഞാനൊരു മിഡ് വൈഫാണ്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഞങ്ങൾ ഉറപ്പു വരുത്തും. എല്ലാവരും കഴിയുന്നത്ര വീടുകളിൽ കഴിഞ്ഞ് ഞങ്ങളെ സഹായിക്കണം" യുകെയിൽ കോവിഡ് വ്യാപിച്ച സമയത്ത് സാഫാ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

എല്ലാവരോടും സന്തോഷത്തോടെ ഇടപഴകുകയും ഊർജ്ജസ്വലതയോടെ ജോലി ചെയ്യുകയും ചെയ്തിരുന്ന സ്റ്റാഫുകളുടെ വേർപാട് അതീവ ദുഃഖകരമാണെന്ന് സഹപ്രവർത്തകർ പറഞ്ഞു.
 

Other News