Wednesday, 22 January 2025

യോർക്ക് ഷയറിൽ കോവിഡ് മൂലം കോഴിക്കോട് സ്വദേശിയായ സ്റ്റാൻലി സിറിയക് മരണമടഞ്ഞു.

യോർക്ക് ഷയറിലെ പൊൻ്റിഫ്രാക്ടിൽ കോവിഡ് മൂലം കോഴിക്കോട് സ്വദേശിയായ സ്റ്റാൻലി സിറിയക് മരണമടഞ്ഞു. അദ്ദേഹത്തിന് 49 വയസായിരുന്നു. ചികിത്സയിലായിരിക്കെ സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് വെൻറിലേറ്ററിൽ ആയിരുന്ന സ്റ്റാൻലി സിറിയക് മരണത്തിന് കീഴടങ്ങി. കോഴിക്കോട് ഈങ്ങപ്പുഴയാണ് സ്വദേശം. ഭാര്യ: മിനി, മക്കൾ: ആൽവിൻ, അഞ്ജലി. സ്റ്റാൻലി സിറിയക്കിൻ്റെ നിര്യാണത്തിൽ ഗ്ലോബൽ ന്യൂസ് പ്രീമിയർ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Other News