Thursday, 19 September 2024

ലിവർപൂൾ ഓക്സിലറി ബിഷപ്പ് വിൻസൻ്റ് മാലോൺ കോവിഡ് ഇൻഫെക്ഷനെ തുടർന്ന് മരണമടഞ്ഞു

ലിവർപൂൾ ആർച്ച് ഡയോസീസിൻ്റെ ഏറ്റവും മുതിർന്ന ക്ളർജി മെമ്പറായ ബിഷപ്പ് വിൻസൻ്റ് മാലോൺ കോവിഡ് ഇൻഫെക്ഷനെ തുടർന്ന് മരണമടഞ്ഞു. ഓക്സിലറി ബിഷപ്പ് എമിറിറ്റസ് ഓഫ് ലിവർപൂൾ ആൻഡ് ടൈറ്റുലർ ബിഷപ് ഓഫ് അബോറ റൈറ്റ് റവറൻഡ് വിൻസൻ്റ് മാലോൺ ഇന്ന് രാവിലെ റോയൽ ലിവർപൂൾ ഹോസ്പിറ്റലിൽ വച്ചാണ് മരിച്ചത്. അദ്ദേഹത്തിന് 88 വയസായിരുന്നു. കോവിഡ് പോസിറ്റീവെന്ന് തെളിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. സെൻറ് ജോസഫ് കോളജ് അപ്ഹോളണ്ടിൽ സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിഷപ്പ് വിൻസൻ്റ് മാലോൺ 1955 സെപ്റ്റംബർ 18 നാണ് വൈദികനായത്.

കാർഡിനൽ അലൻ ഗ്രാമർ സ്കൂളിൽ വർഷങ്ങളോളം അദ്ദേഹം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. 1971 ൽ ലിവർപൂൾ യൂണിവേഴ്സിറ്റിയുടെ ചാപ്ളിനായി നിയമിക്കപ്പെട്ട ബിഷപ്പ് വിൻസൻ്റ് മാലോൺ 1979 മുതൽ ക്രൈസ്റ്റ് ദി കിംഗ് മെട്രോപ്പോളിറ്റൻ കത്തീഡ്രലിൻ്റെ അഡ്മിനിസ്ട്രേറ്ററുമായിരുന്നു. 1989 മെയ് 13 ന് ഓക്സിലറി ബിഷപ് ഓഫ് ലിവർപൂൾ ആൻഡ് ടൈറ്റുലർ ബിഷപ് ഓഫ് അബോറയായി വിൻസൻ്റ് മാലോൺ നിയമിതനായി. അദ്ദേഹം 75 മത്തെ വയസിൽ 2006 ൽ ബിഷപ് പദവി ഒഴിഞ്ഞിരുന്നു. 1931 സെപ്റ്റംബർ 11 നാണ് ബിഷപ്പ് വിൻസൻ്റ് മാലോൺ ജനിച്ചത്.

Other News