Monday, 23 December 2024

ജൂൺ ആദ്യം സ്കൂൾ തുറക്കാനുള്ള നീക്കം നടപ്പാക്കില്ലെന്ന് മൂന്ന് ലോക്കൽ കൗൺസിലുകൾ. കുട്ടികൾക്കും സ്റ്റാഫിനും സുരക്ഷിത സാഹചര്യം നിലവിലില്ലെന്ന് വിശദീകരണം

ജൂൺ ആദ്യം സ്കൂൾ തുറക്കാനുള്ള നീക്കം നടപ്പാക്കില്ലെന്ന് മൂന്ന് ലോക്കൽ കൗൺസിലുകൾ വ്യക്തമാക്കി. കുട്ടികൾക്കും സ്റ്റാഫിനും സുരക്ഷിത സാഹചര്യം നിലവിലില്ലെന്നും ഹൈ റിസ്ക് ഉണ്ടാക്കുമെന്നും കൗൺസിലുകൾ വിശദീകരിച്ചു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറി കൗൺസിലാണ് അവസാനമായി ഗവൺമെൻ്റിൻ്റെ തീരുമാനത്തിനെതിരെ നിലപാട് എടുത്തത്. ലിവർപൂൾ, ഹാർട്ട്ലിപൂൾ കൗൺസിലുകൾ നേരത്തെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് കുട്ടികളെ സ്കൂളിലേയ്ക്ക് അയയ്ക്കണമെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിച്ചിരുന്നു. സ്കൂളുകൾ സുരക്ഷിതമായിരിക്കുമെന്ന് പറഞ്ഞ അദ്ദേഹം റിസ്ക് ഏത് സാഹചര്യത്തിലും ഉണ്ടാവാമെന്ന് സൂചിപ്പിച്ചിരുന്നു.

ജൂൺ ആദ്യം സ്കൂൾ തുറക്കുന്നത് അഭിലഷണീയമല്ലെന്ന നിലപാടിൽ ടീച്ചേഴ്സ് യൂണിയനുകൾ ഉറച്ചു നിൽക്കുകയാണ്. സ്കൂളുകൾ തുറക്കുന്നതിന് മുൻപ് ടെസ്റ്റ് ആൻഡ് ട്രേയ്സ് സിസ്റ്റം നടപ്പാക്കണമെന്ന് ലേബർ പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റികൾ ക്യാമ്പസുകൾ തുറന്നില്ലെങ്കിൽ കുട്ടികളെ ലഭിക്കാതെ വരികയും സാമ്പത്തികമായി തകരുകയും ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമാകുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽത്തന്നെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ മുന്നൊരുക്കങ്ങളില്ലാതെ യൂണിവേഴ്സിറ്റികൾ പ്രവർത്തനമാരംഭിക്കാൻ സമ്മർദ്ദമുണ്ടാകുന്ന സ്ഥിതിവിശേഷം അപകടത്തിലേയ്ക്ക് നയിക്കുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളജ് യൂണിയൻ ജനറൽ സെക്രട്ടറി ജോ ഗ്രേഡി പറഞ്ഞു.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News