Monday, 23 December 2024

ഫ്രണ്ട് ലൈൻ വർക്കേഴ്സിന് സർപ്രൈസ് ഗിഫ്റ്റുമായി സട്ടൻ മാസ് അസോസിയേഷൻ

ജിജോ അരയത്ത്

ആതുരശുശ്രൂഷാ രംഗത്ത് പ്രശംസനീയമായ സേവനം കാഴ്ചവെയ്ക്കുന്ന ഫ്രണ്ട് ലൈൻ വർക്കേഴ്സിന് സർപ്രൈസ് ഗിഫ്റ്റുമായി സട്ടൻ മാസ് അസോസിയേഷൻ. പ്രത്യേകിച്ച് കോവിഡ് പശ്ചാത്തലത്തിൽ സ്വന്തം ജീവനുപോലും ഭീഷണിയുയരുന്ന സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന അസോസിയേഷനിലെ ഹെൽത്ത് കെയർ വർക്കേഴ്സിന് സർപ്രൈസ് ഗിഫ്റ്റ് പായ്ക്കറ്റും താങ്ക്സ് കാർഡുമാണ് അസോസിയേഷൻ ഒരുക്കിയത്.

അസോസിയേഷനിലെ മുഴുവൻ അംഗങ്ങളുടെയും സഹകരണത്തോടു കൂടി നടത്തിയ പ്രസ്തുത പ്രോഗ്രാമിത് മാസ് പ്രസിഡൻ്റ് റോജിൻ കുര്യാക്കോസ്, വൈസ് പ്രസിഡൻ്റ് റിൻറാ തോമസ്, സെക്രട്ടറി തോമസ് തരകൻ, ട്രഷറർ ജോസ് ക്ലമൻ്റ്, ജോയിൻറ് സെക്രട്ടറിമാരായ റെക്സൺ ജോസ്, ലിജി സെബി, പ്രോഗ്രാം കോർഡിനേറ്റർമാരായ റോബിൻ ആൻറണി, വിനു ജോസഫ്, നൈസി ടിൻറു തുടങ്ങിയവർ നേതൃത്വം നല്കി. 

Other News