Monday, 23 December 2024

ഫോറിൻ ഹെൽത്ത് വർക്കേഴ്സിന് ഏർപ്പെടുത്തിയിരിക്കുന്ന എൻഎച്ച്എസിലെ ഹെൽത്ത് സർച്ചാർജ് ഒഴിവാക്കില്ല. ഒക്ടോബറിൽ ഇത് 624 പൗണ്ടായി ഉയരും.

ഫോറിൻ ഹെൽത്ത് വർക്കേഴ്സിന് ഏർപ്പെടുത്തിയിരിക്കുന്ന എൻഎച്ച്എസിലെ ഹെൽത്ത് സർച്ചാർജ് ഒഴിവാക്കണമെന്ന ആവശ്യം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിരാകരിച്ചു. യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തു നിന്നുള്ള മൈഗ്രൻ്റ് സ്റ്റാഫുകളും അവരുടെ കുടുംബാംഗങ്ങളും ഹെൽത്ത് സർവീസ് ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന ഫീസാണിത്. നിലവിൽ 400 പൗണ്ടാണ് ഓരോ കുടുംബാംഗങ്ങളും വർഷത്തിൽ നൽകേണ്ടത്. ഒക്ടോബറിൽ ഇത് 624 പൗണ്ടായി ഉയർത്താനും പദ്ധതിയുണ്ട്. ഡിപ്പൻഡൻറ് ആയ കുട്ടികൾക്ക് 470 പൗണ്ട് വീതവും നല്കണം.

ഇത്രയും വലിയ തുക ഹെൽത്ത് സർച്ചാർജായി ഈടാക്കുന്നത് ഹെൽത്ത് വർക്കേഴ്സിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് റോയൽ കോളജ് ഓഫ് നഴ്സിംഗിൻ്റെ ചീഫ് എക്സിക്യൂട്ടീവായ ഡെയിം ഡോണാ കിന്നർ പറഞ്ഞു. യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തു നിന്നുള്ള 77,065 നഴ്സുമാർ ബ്രിട്ടണിൽ ജോലി ചെയ്യുന്നുണ്ട്. നിലവിലെ കോവിഡ് ക്രൈസിസിൽ മൈഗ്രൻ്റ് സ്റ്റാഫുകളുടെ സേവനം എൻഎച്ച്എസിൻ്റെ നിലനില്പിനു തന്നെ അത്യന്താപേക്ഷിതമായിരുന്നു. സ്റ്റാഫുകളുടെ അർപ്പണ മനോഭാവത്തോടെയുള്ള സേവനത്തെ അവഗണിക്കുന്നതിനു തുല്യമാണ് ഹെൽത്ത് സർച്ചാർജ് അടിച്ചേൽപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. ഒരു കെയർ വർക്കറിന് 70 മണിക്കൂർ ജോലി ചെയ്താൽ മാത്രമേ ഒരു വർഷത്തെ സർച്ചാർജ് അടയ്ക്കാനുള്ള പണം കണ്ടെത്താനാവുകയുള്ളൂ.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News