Monday, 23 December 2024

ലണ്ടനിൽ 17 ശതമാനത്തോളം പേർക്ക് കൊറോണ ഇൻഫെക്ഷൻ ബാധിച്ചതായി കണക്കുകൾ. ബ്രിട്ടൻ്റെ മറ്റു ഭാഗങ്ങളിൽ ഇത് 5 ശതമാനം മാത്രം

ലണ്ടനിൽ അഞ്ചിൽ ഒരാൾക്ക് -17 ശതമാനത്തോളം - പേർക്ക് കൊറോണ ഇൻഫെക്ഷൻ ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 1.53 മില്യൺ ആളുകൾക്ക് രോഗം ഉണ്ടായതാണ് ലഭ്യമായ വിവരം. ബ്രിട്ടൻ്റെ മറ്റു ഭാഗങ്ങളിൽ ഇത് 5 ശതമാനം മാത്രമാണ് അതായത് 20 ൽ ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. 2.85 മില്യൺ ആളുകൾ വരുമിത്. ഈ ഡേറ്റ അനുസരിച്ച് ലണ്ടനിൽ മരണനിരക്ക് 0.62 ശതമാനമാണ്. ബ്രിട്ടൻ്റെ മറ്റു ഭാഗങ്ങളിൽ ഇത് കൂടുതലാണ്. 1.39 ശതമാനമാണ് മരണനിരക്ക്.

ലണ്ടൻ നിവാസികളുടെ ആവറേജ് പ്രായം മറ്റിടങ്ങളിലേതിനേക്കാൾ കുറവായത് മരണങ്ങൾ കുറയാൻ ഇടയാക്കിയതായി വിദഗ്ദർ പറയുന്നു. പ്രായമാവർക്കാണ് കൊറോണയുടെ ദൂഷ്യ ഫലങ്ങൾ കൂടുതലായി ഉണ്ടാവുന്നത്. പ്രോപ്പർട്ടി വാല്യൂ കൂടുതലായതിനാൽ ലണ്ടൻ ഏരിയയിൽ കെയർ ഹോമുകൾ കുറവാണെന്നതും ഈ ഭാഗങ്ങളിൽ മരണസംഖ്യ കുറവ് രേഖപ്പെടുത്താൻ ഇടയാക്കിയിട്ടുണ്ട്.

ജനസംഖ്യയുടെ 0.25 ശതമാനത്തിന് നിലവിൽ കോവിഡ് 19 ബാധിച്ചിട്ടുണ്ടെന്ന് സർവേ പറയുന്നു. ഇംഗ്ലണ്ടിൽ ആഴ്ചയിൽ 61,000 ത്തോളം ഇൻഫെക്ഷനുകൾ ഉണ്ടാകുന്നുണ്ട്. വൈറസ് ബാധിക്കുന്നവരിൽ 12 ൽ ഒരാൾ വീതം ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെടുന്നുണ്ട്.

Other News