Monday, 23 December 2024

ഒ സി ഐ കാർഡുള്ളവർക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അനുമതി നല്കി

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ഒ സി ഐ കാർഡ് ഹോൾഡേഴ്സിന് ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ നിരോധനത്തിൽ ഭാഗികമായി ഇളവു നല്കി. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അനുമതി നല്കിയിട്ടുണ്ട്.

വിദേശത്തുള്ള താഴെപ്പറയുന്ന കാറ്റഗറികളിൽ ഉള്ള ഒ സി ഐ ഹോൾഡേഴ്സിന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാം.

1. വിദേശങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജനിച്ച ഒ സി ഐ കാർഡുള്ള പ്രായപൂർത്തിയാകാത്ത കുട്ടികൾ

2. കുടുംബാംഗങ്ങളുടെ മരണമുൾപ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങളാൽ ഇന്ത്യയിലേയ്ക്ക് പോകാനാഗ്രഹിക്കുന്ന ഒ സി ഐ കാർഡ് ഹോൾഡേഴ്സ്

3. ഇന്ത്യയിൽ സ്ഥിരതാമസ സ്ഥലമുള്ള, ഒരാൾ ഇന്ത്യൻ പൗരത്വമുള്ളതും മറ്റേയാൾ ഒ സി ഐ കാർഡ് ഹോൾഡറുമായ ദമ്പതികൾ

4. ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരായ വ്യക്തികളുടെ ഒ സി ഐ കാർഡുള്ള വിദേശ യൂണിവേഴ്സിറ്റി സ്റ്റുഡൻ്റുകളായ മക്കൾ

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഉത്തരവ്

Other News