Monday, 16 September 2024

സ്കൂൾ തുറക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. സയൻ്റിഫിക് അഡ്വൈസ് ഗവൺമെൻ്റ് പ്രസിദ്ധീകരിച്ചു. കുട്ടികളുടെയും സ്റ്റാഫിൻ്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് യൂണിയനുകൾ

ജൂൺ 1 മുതൽ സ്കൂൾ തുറക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. ഇതുമായി ബന്ധപ്പെട്ട സയൻ്റിഫിക് അഡ്വൈസ് ഗവൺമെൻ്റ് പ്രസിദ്ധീകരിച്ചു. ഗവൺമെൻ്റിന് ലഭിച്ചിരിക്കുന്ന ഉപദേശത്തിൽ വ്യക്തതയില്ലെന്ന് ടീച്ചേഴ്സ് യൂണിയനുകൾ പറഞ്ഞു. കുട്ടികളുടെയും സ്റ്റാഫിൻ്റെയും സുരക്ഷ ഉറപ്പാക്കി മാത്രമേ സ്കൂളുകൾ തുറക്കാവൂ എന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു.

മുതിർന്നവരേക്കാൾ കുട്ടികൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത 56 ശതമാനം കുറവാണെന്ന് യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനിലെ റിസർച്ചർമാർ പറയുന്നു. മൊത്തത്തിലുള്ള റിസ്ക് കണക്കാക്കുമ്പോൾ കുട്ടികൾ സ്കൂളിലേയ്ക്ക് മടങ്ങുന്നതിന് തടസമില്ല എന്നാണ് സയൻറിഫിക് അഡ്വൈസ് പറയുന്നത്. കുട്ടികൾക്കുള്ളത് വളരെ കുറഞ്ഞ റിസ്കാണെന്നും എന്നാൽ റിസ്ക് ഒട്ടുമില്ലാതില്ല എന്നുമാണ് റിപ്പോർട്ട്. സ്കൂൾ തുറക്കുന്നതുമൂലം കൊറോണ ഇൻഫെക്ഷൻ റീ പ്രൊഡക്ഷൻ നമ്പർ ഉയർന്നേക്കാമെന്ന് ചീഫ് സയൻ്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസ് ഇന്നലെ ഡൗണിംഗ് സ്ട്രീറ്റ് ഡെയ്ലി ബ്രീഫിംഗിൽ വ്യക്തമാക്കിയിരുന്നു.

സ്കൂൾ തുറക്കാൻ ഗവൺമെൻ്റ് അനുമതി നല്കിയാലും നിരവധി ലോക്കൽ കൗൺസിലുകളും സ്കൂളുകളും ഇതിനെതിരായ നിലപാട് സ്വീകരിക്കുമെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് എഡ്യൂക്കേഷൻ കരുതുന്നു. സ്കൂളുകളിലെ ഹെഡ് ടീച്ചർമാരുടേതായിരിക്കും അന്തിമ തീരുമാനം എന്ന നിലയിലേയ്ക്കാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.

Other News