കാർ ഷോറൂമുകളും ഔട്ട് ഡോർ മാർക്കറ്റുകളും ജൂൺ 1 ന് തുറക്കും. റീട്ടെയിൽ ഷോപ്പുകൾക്ക് ജൂൺ 15 മുതൽ പ്രവർത്തിക്കാൻ അനുമതി
ബ്രിട്ടണിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഇതനുസരിച്ച് കാർ ഷോറൂമുകളും ഔട്ട് ഡോർ മാർക്കറ്റുകളും ജൂൺ 1 ന് തുറക്കും. നോൺ എസൻഷ്യൽ കാറ്റഗറിയിൽ ഉള്ള എല്ലാ റീട്ടെയിൽ ഷോപ്പുകൾക്കും ജൂൺ 15 മുതൽ പ്രവർത്തിക്കാൻ അനുമതി നല്കിയിട്ടുണ്ട്. കസ്റ്റമേഴ്സിനെയും സ്റ്റാഫുകളെയും സംരക്ഷിക്കുന്ന വിധത്തിലുള്ള സംവിധാനങ്ങൾ റീട്ടെയിൽ ഷോപ്പുകളിൽ ഏർപ്പെടുത്തണമെന്ന് നിബന്ധനയുണ്ട്.
ഷോപ്പുകളിൽ ഹൈജീൻ പ്രോഡക്ടുകളും സ്ക്രീനുകളുമടക്കമുള്ളവ ഏർപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കും. ഷോപ്പുകളിൽ ഡിസ്പ്ലേ ചെയ്തിരിക്കുന്ന പ്രോഡക്ടുകളിൽ ആവശ്യമില്ലാതെ സ്പർശിക്കുന്നത് ഒഴിവാക്കാൻ കസ്റ്റമേഴ്സിനോട് അഭ്യർത്ഥിക്കുന്നതും പരിഗണനയിലുണ്ട്. ഷോപ്പിംഗിന് എത്തുമ്പോൾ തങ്ങൾ സുരക്ഷിതരാണെന്ന ആത്മവിശ്വാസം കസ്റ്റമേഴ്സിന് ലഭിക്കുന്ന വിധത്തിലുള്ള തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് ബോറിസ് പറഞ്ഞു. ബിസിനസുകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നല്കുന്നതു വഴി സാമ്പത്തിക രംഗത്തെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ കഴിയുമെന്നും ജോബുകൾ സംരക്ഷിക്കാൻ സാധിക്കുമെന്നും ബിസിനസ് സെക്രട്ടറി അലോക് ശർമ്മ പറഞ്ഞു.