Monday, 23 December 2024

കൊറോണ രോഗ ചികിത്സയ്ക്കുള്ള ആദ്യ മെഡിസിന് ബ്രിട്ടണിൽ അംഗീകാരം. റെംഡിസീവർ ഡ്രഗ് എൻഎച്ച്എസിൽ ലഭ്യമാക്കി

കൊറോണ രോഗ ചികിത്സയ്ക്കുള്ള ആദ്യ മെഡിസിന് ബ്രിട്ടൺ അംഗീകാരം നല്കി. ഇബോള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസീവർ ഡ്രഗ് എൻഎച്ച്എസിൽ ലഭ്യമാക്കിയതായി ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് ഇന്നലെ ഡൗണിംഗ് സ്ട്രീറ്റ് ന്യൂസ് ബ്രീഫിംഗിൽ അറിയിച്ചു. എൻഎച്ച്എസിലും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലും ഈ ഡ്രഗ് പരീക്ഷണാടിസ്ഥാനത്തിൻ കൊറോണ രോഗികൾക്ക് നൽകിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള കോവിഡ് പേഷ്യൻ്റുകൾക്കു റെംഡിസീവർ ഡ്രഗ് നല്കാൻ ഡോക്ടർമാർക്ക് അനുമതി നല്കിയിട്ടുണ്ട്. ടീനേജുകാർക്കും ഇത് ഉപയോഗിക്കാം. കോവിഡ് 19 ൻ്റെ ചികിത്സയിലെ ഏറ്റവും പ്രതീക്ഷ നല്കുന്ന ചുവടുവയ്പാണ് ഇതെന്ന് മാറ്റ് ഹാനോക്ക് പറഞ്ഞു. ഇബോളയെ പ്രതിരോധിക്കുന്നതിനായി ഗിലീഡ് സയൻസസാണ് ഈ ഡ്രഗ് വികസിപ്പിച്ചെടുത്തത്.

ട്രെയിൻഡ് മെഡിക്സിന് ഈ ഡ്രഗ് കൊറോണ രോഗികൾക്ക് ഇൻജക്ട് ചെയ്യാം. ഏതൊക്കെ രോഗികൾക്കാണ് റെംഡിസീവർ ഡ്രഗ് നല്കേണ്ടതെന്ന് ഡോക്ടർമാർ തീരുമാനിക്കും. സാർസ് കോവ് 2 വൈറസുകളെ ഭാഗികമായി ഈ ഡ്രഗ് നശിപ്പിക്കും. ഇതിലൂടെ പെട്ടെന്ന് രോഗവിമുക്തി നേടാൻ കഴിയും. അമേരിക്കയിൽ മെയ് 1 മുതൽ റെംഡിസീവർ ഡ്രഗ് ഉപയോഗിക്കാൻ അനുമതി നല്കിയിരുന്നു. കാലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗിലീഡ് സയൻസസിൻ്റെ ഈ ഡ്രഗിന് ബ്രിട്ടണിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്സ് റെഗുലേറ്ററി അതോറിറ്റി അപ്രൂവൽ നല്കിയിട്ടുണ്ട്. 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നല്കാനാണ് അനുമതിയുള്ളത്.

Other News