Wednesday, 22 January 2025

എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേയ്സ് സർവീസ് ഇന്നു മുതൽ. കൊറോണ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ഐസൊലേറ്റ് ചെയ്യണം

എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേയ്സ് സർവീസ് ഇന്നു മുതൽ നിലവിൽ വരും. ഇതനുസരിച്ച് കൊറോണ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും 14 ദിവസം ഐസൊലേറ്റ് ചെയ്യണം. രോഗലക്ഷണങ്ങളുള്ളവരെ കൊറോണ ടെസ്റ്റിന് വിധേയരാക്കുകയും അവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തുകയും ചെയ്യും. കൊറോണ ഇൻഫെക്ഷൻ കണ്ടെത്തി എത്രയും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കുക എന്ന എന്ന തത്വമാണ് ടെസ്റ്റ് ആൻഡ് ട്രേയ്സിൽ നടപ്പാക്കുന്നത്.

കൊറോണ പോസിറ്റീവ് എന്ന് തെളിഞ്ഞു കഴിഞ്ഞ രോഗികളെ എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേയ്സ് ബന്ധപ്പെടുകയും അവരുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഇതിൽ രോഗിയുടെ വീട്ടിലുള്ള മറ്റ് അംഗങ്ങൾ, അവരോടൊപ്പം രണ്ടു മീറ്റർ പരിധിയ്ക്കുള്ളിൽ 15 മിനിട്ടിൽ കൂടുതൽ ചെലവഴിച്ചവർ എന്നിവരുടെയും വിവരങ്ങൾ കളക്ട് ചെയ്യും.

ഐസൊലേറ്റ് ചെയ്യുന്നവർക്ക് കൊറോണ ടെസ്റ്റിന് സൗകര്യമൊരുക്കും. nhs.uk/coronavirus എന്ന ലിങ്ക് വഴിയോ അല്ലെങ്കിൽ 119 വിളിച്ചോ ഇതിനുള്ള അപ്പോയിൻ്റുമെൻ്റ് ഉറപ്പുവരുത്താം. പോസിറ്റീവെന്ന് തെളിഞ്ഞാൽ 7 ദിവസം അല്ലെങ്കിൽ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുന്നതുവരെ ഐസൊലേഷനിൽ തുടരണം. ടെസ്റ്റ് നെഗറ്റീവെങ്കിൽ അവർ 14 ദിവസം ഐസൊലേഷൻ പൂർത്തിയാക്കണം.

Other News