ജൂൺ 1 മുതൽ ആറുപേർ വരെയുള്ള ഗ്രൂപ്പുകളുമൊത്ത് വീടുകളിലെ ഗാർഡനിലും പാർക്കുകളിലും സമയം ചിലവഴിക്കാൻ അനുമതി
ബ്രിട്ടണിലെ ലോക്ക്ഡൗണിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജൂൺ 1 മുതൽ ആറുപേരു വരെയുള്ള ഗ്രൂപ്പുകളുമൊത്ത് വീടുകളിലെ ഗാർഡനിലും പാർക്കുകളിലും സമയം ചിലവഴിക്കാൻ അനുമതി നല്കി. ഈയവസരങ്ങളിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചിരിക്കണം. ഗ്രൂപ്പുകൾ തമ്മിൽ 2 മീറ്റർ അകലം ഉണ്ടായിരിക്കണം. വീടുകളുടെ ഗാർഡനുകളിലും മറ്റ് പ്രൈവറ്റ് ഔട്ട് ഡോർ ഏരിയയിലും ഇങ്ങനെ ഒന്നിച്ചു കൂടാൻ അനുവാദം നല്കിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പരസ്പരം സന്ദർശിക്കുന്നതിന് ഇത് അവസരമൊരുക്കുമെന്ന് ബോറിസ് പറഞ്ഞു.
സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുമെന്ന് ബോറിസ് വ്യക്തമാക്കി. പ്രൈമറി സ്കൂളുകൾക്കാണ് പ്രവർത്തിക്കാൻ അനുവാദം നല്കിയിട്ടുള്ളത്. പ്രൈമറി സ്കൂളുകളിലെ റിസപ്ഷനും ഇയർ 1, ഇയർ 6 ക്ലാസുകൾ ആദ്യം തുടങ്ങും. സെക്കണ്ടറി സ്കൂളുകളിലെ ഇയർ 10, ഇയർ 11 ക്ലാസുകൾ വീണ്ടും ആരംഭിക്കാനുള്ള അനുമതിയും കൊടുത്തിട്ടുണ്ട്.