യുകെയിലെ ഏറ്റവും വലിയ സോളാർ പ്ളാൻറിന് അനുമതി. 900 ഏക്കർ ഏരിയ വരുന്ന കൺസ്ട്രക്ഷൻ ഒരുങ്ങുന്നത് നോർത്ത് കെൻ്റ് കോസ്റ്റിൽ
യുകെയിലെ ഏറ്റവും വലിയ സോളാർ പ്ളാൻറിന് നിർമാണാനുമതി നല്കി. 900 ഏക്കർ ഏരിയ വരുന്ന കൺസ്ട്രക്ഷൻ ഒരുങ്ങുന്നത് നോർത്ത് കെൻ്റ് കോസ്റ്റിലാണ്. 91,000 വീടുകളിലേയ്ക്കുള്ള ഇലക്ട്രിസിറ്റി ഇവിടെ നിന്ന് ഉൽപാദിപ്പിക്കാൻ കഴിയും. 880,000 സോളാർ പാനലുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. ഫേവർഷാമിനും വിറ്റ്സ്റ്റാബിളിനും ഇടയ്ക്കുള്ള ഗ്രേവ്നിയിലാണ് പദ്ധതി ഒരുങ്ങുന്നത്. ഈ പ്രോജക്ടിൽ നിന്ന് 350 മെഗാവാട്ട് റിന്യൂവബിൾ എനർജി ലഭ്യമാകും.
2017 ൽ മുന്നോട്ട് വച്ച് ഈ സോളാർ പ്രോജക്ട് വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. കൺട്രി സൈഡിലെ നിർമ്മാണം ഫാം ലാൻഡിനും വൈൽഡ് ലൈഫിനും ഭീഷണിയാണെന്ന് RSPB, ഗ്രീൻപീസ് തുടങ്ങിയ സംഘടനകൾ വാദിച്ചിരുന്നു. അടുത്ത വർഷം നിർമ്മാണം ആരംഭിച്ച് 2023 ൽ ഈ പ്രോജക്ട് പ്രവർത്തന സജ്ജമാകും. 450 മില്യൺ പൗണ്ടാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. ഹൈവ് എനർജിയും വിർസോൾ എനർജിയും സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്.