Monday, 23 December 2024

ജോബ് റീറ്റെൻഷൻ സ്കീം ഒക്ടോബറിൽ അവസാനിപ്പിക്കുമെന്ന് ചാൻസലർ റിഷി സുനാക്ക്. ഓഗസ്റ്റ്‌ മുതൽ എംപ്ളേയേഴ്സും സാലറിയിലേക്ക് ഒരു വിഹിതം നല്കണം

ജോബ് റീറ്റെൻഷൻ സ്കീം ഒക്ടോബറിൽ അവസാനിപ്പിക്കുമെന്ന് ചാൻസലർ റിഷി സുനാക്ക് അറിയിച്ചു. ഇന്നലത്തെ ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിലാണ് സ്കീമിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഓഗസ്റ്റ്‌ മുതൽ എംപ്ളേയേഴ്സും സാലറിയിലേക്ക് ഒരു വിഹിതം നല്കണം. നാഷണൽ ഇൻഷുറൻസ്, പെൻഷൻ കോൺട്രിബ്യൂഷൻസ് എന്നിവ എംപ്ളോയർമാർ ഓഗസ്റ്റ് മുതൽ നല്കണമെന്നാണ് നിർദ്ദേശം. സെപ്റ്റംബർ മുതൽ പേയുടെ 10 ശതമാനവും ഒക്ടോബറിൽ 20 ശതമാനവും എംപ്ളോയർ നല്കണം. ജൂൺ 30 വരെ മാത്രമേ ജോബ് റീറ്റെൻഷൻ സ്കീമിലേയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുകയുള്ളു.

കൊറോണ വൈറസ് മൂലം ലോക്ക് ഡൗണിലായ ബിസിനസുകളെ സംരക്ഷിക്കുന്നതിനാണ് ഗവൺമെൻ്റ് ജോബ് റീറ്റെൻഷൻ സ്കീം പ്രഖ്യാപിച്ചത്. സ്റ്റാഫിനെ ലേ ഓഫ് ചെയ്യുന്ന ബിസിനസുകൾക്ക് സാലറിയുടെ 80 ശതമാനം വരെ ഗവൺമെൻ്റ് ഇതനുസരിച്ച് നല്കിയിരുന്നു. ഇതിൻ്റെ ഉയർന്ന പരിധി എംപ്ളോയിയ്ക്ക് 2500 പൗണ്ട് വരെ ആയിരുന്നു.

ജൂലൈ മുതൽ കമ്പനികൾക്ക് സ്റ്റാഫിനെ പാർട്ട് ടൈമായി ജോലിയിൽ പ്രവേശിപ്പിക്കാം. ഇങ്ങനെ ചെയ്യുന്ന കമ്പനികൾ സ്റ്റാഫിന് 100 ശതമാനം സാലറി നല്കണം. ഏകദേശം 8.4 മില്യൺ വർക്കേഴ്സിന് നിലവിൽ 80 ശതമാനം സാലറി ഗവൺമെൻറാണ് നല്കി വരുന്നത്. ജോബ് റീറ്റെൻഷൻ സ്കീം ജൂലൈയിൽ അവസാനിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നത്.

Other News