Sunday, 06 October 2024

ലണ്ടൻ നിന്ന് കൊച്ചിയിലേയ്ക്ക് അടുത്ത എയർ ഇന്ത്യാ ഫ്ളൈറ്റ് ജൂൺ 21ന്. യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത് മുംബൈ വഴി

കൊറോണ വൈറസ് ലോക്ക് ഡൗൺ മൂലം യുകെയിൽ കുടുങ്ങിയവരെ തിരികെ ഇന്ത്യയിൽ എത്തിക്കുന്നതിനായി കേന്ദ്ര ഗവൺമെൻ്റ് ഏർപ്പെടുത്തിയ കൊച്ചിയിലേയ്ക്കുള്ള അടുത്ത ഫ്ളൈറ്റ് ജൂൺ 21 ന് ഷെഡ്യൂൾ ചെയ്തു. ലണ്ടനിൽ നിന്ന് ഞായറാഴ്ച രാത്രി 10 മണിക്ക് പുറപ്പെടുന്ന AI 0128 സ്പെഷ്യൽ ഫ്ളൈറ്റ് 22 ന് രാവിലെ 11.20 ന് മുംബൈയിൽ ഇറങ്ങും. വീണ്ടും മുംബൈയിൽ നിന്ന് 12.50 പുറപ്പെട്ട് കൊച്ചിയിൽ തിങ്കളാഴ്ച 14.50 ന് ലാൻഡ് ചെയ്യും. യുകെയിൽ നിന്നുള്ള കൊച്ചിയിലേയ്ക്കുള്ള രണ്ടാമത്തെ ഫ്ളൈറ്റാണിത്. ആദ്യത്തേത് മെയ് 19 നാണ് പുറപ്പെട്ടത്.

ജൂൺ 18 ന് ലണ്ടനിൽ നിന്ന് ഡൽഹി വഴി ബെംഗലൂരുവിലേയ്ക്കും 19 ന് ഡൽഹി വഴി വിജയവാഡയിലേയ്ക്കും 20 ന് ഡൽഹി വഴി കൊൽക്കോത്തയ്ക്കും ഗുവാഹത്തിയ്ക്കും 22 ന് മുംബൈ വഴി അഹമ്മദാബാദിനും ഫ്ളൈറ്റുകൾ ഷെഡ്യൂൾ ചെയ്തതായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ വെബ് സൈറ്റ് വ്യക്തമാക്കുന്നു.


മുതിർന്നവർ, ഗർഭിണികൾ, മെഡിക്കൽ എമർജൻസിയുള്ളവർ, ഉറ്റവരുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കേണ്ടവർ, ടൂറിസ്റ്റുകളായി എത്തിയവർ എന്നിവർക്കാണ് യാത്രയ്ക്ക് മുൻഗണന നല്കുന്നത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണ് എയർ ഇന്ത്യ ടിക്കറ്റ് നല്കുന്നത്.

യാത്ര ചെയ്യാൻ അനുമതി ലഭിക്കുന്നവരെ എയർ ഇന്ത്യ ബന്ധപ്പെടുകയും പേയ്മെൻ്റ് നല്കുകയും വേണം. യാത്ര ചെയ്യുന്നവർക്ക് എയർപോർട്ടിൽ മെഡിക്കൽ സ്ക്രീനിംഗ് ഉണ്ടാവും. കോവിഡ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. എയർ ഇന്ത്യാ എല്ലാ യാത്രക്കാർക്കും മാസ്കും ഗ്ലൗസും നല്കും.

ഇന്ത്യയിലെ എയർപോർട്ടിൽ എത്തിക്കഴിഞ്ഞാൽ വീണ്ടും മെഡിക്കൽ സ്ക്രീനിംഗിന് വിധേയരാകണം. കൂടാതെ ആരോഗ്യ സെറ്റു ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഇതിനു ശേഷം യാത്രക്കാർ എല്ലാവരെയും 14 ദിവസത്തെ നിർബന്ധിത കാരൻറിനിനായി ഹോസ്പിറ്റലുകളിലേയ്ക്കോ, മറ്റു സ്ഥാപനങ്ങളിലേയ്ക്കോ പേയ്മെൻ്റ് അടിസ്ഥാനത്തിൽ ഓരോ സ്റ്റേറ്റ് ഗവൺമെൻ്റും മാറ്റും. 14 ദിവസങ്ങൾക്കു ശേഷം കോവിഡ് ടെസ്റ്റ് നടത്തും.

യാത്രയ്ക്കായി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്

ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ ഫേസ് ബുക്ക് ലിങ്ക്

ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ ട്വിറ്റർ ലിങ്ക്

ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ വെബ് സൈറ്റ് ലിങ്ക്

Other News