ടീച്ചർമാർ സമ്മർ സ്കൂളുകൾ നടത്തണമെന്ന് ചിൽഡ്രൻസ് കമ്മീഷണർ. സ്കൂളുകൾ തുറന്നെങ്കിലും കുട്ടികളെ സ്കൂളിലയയ്ക്കാൻ മാതാപിതാക്കൾ മടിക്കുന്നു. ഹാജരായത് പകുതിയോളം കുട്ടികൾ മാത്രം
ഇംഗ്ലണ്ടിൽ ഭാഗികമായി സ്കൂളുകൾ ഇന്നലെ തുറന്നെങ്കിലും ഹാജർ നിലയിൽ കുറവ് രേഖപ്പെടുത്തി. രാജ്യത്തെ കൊറോണ ഇൻഫെക്ഷൻ നിരക്ക് കുറഞ്ഞെങ്കിലും കുട്ടികളെ സ്കൂളിലയയ്ക്കാൻ മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിക്കുകയാണ്. 40 മുതൽ 70 ശതമാനം വരെ ഹാജരാണ് തുറന്ന സ്കൂളുകളിൽ രേഖപ്പെടുത്തിയത്. നിരവധി ലോക്കൽ കൗൺസിലുകളും സ്കൂൾ മാനേജ്മെൻ്റുകളും സ്കൂൾ തുറക്കാൻ വിസമ്മതവും അറിയിച്ചിട്ടുണ്ട്. റിസപ്ഷൻ, ഇയർ 1, ഇയർ 6 ക്ലാസുകളാണ് പുനരാരംഭിച്ചത്. ഈയാഴ്ച രണ്ടു മില്യൺ കുട്ടികൾ സ്കൂളിൽ എത്തേണ്ടിടത്ത് അതിൻ്റെ പകുതി മാത്രമാണ് യഥാർത്ഥത്തിൽ സ്കൂൾ അറ്റൻഡ് ചെയ്യുക എന്നാണ് സർവ്വേ വെളിപ്പെടുത്തുന്നത്.
50 ശതമാനത്തോളം കുട്ടികളെ മാതാപിതാക്കൾ സ്കൂളിലയയ്ക്കാൻ തയ്യാറായിട്ടില്ലെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ശേഖരിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മാർച്ച് അവസാനത്തോടെ അടച്ച സ്കൂളുകൾ കീ വർക്കേഴ്സിൻ്റെ കുട്ടികൾക്കായി പ്രവർത്തിച്ചിരുന്നു. ക്ലാസുകൾ പ്രവർത്തനമാരംഭിച്ചെങ്കിലും മൊത്തം കുട്ടികളെയും ഒരേ ക്ലാസിലിരുത്താൻ സാധിക്കാത്തതുമൂലം അതിനായി വിവിധ റൂമുകളിൽ ക്രമീകരണങ്ങൾ ഒരുക്കുന്ന തിരക്കിലാണ് സ്കൂളുകൾ. ടീച്ചേഴ്സിനായി പ്രത്യേക ട്രെയിനിംഗ് സെഷനുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
നിരവധി പാഠ്യ ദിനങ്ങൾ നഷ്ടപ്പെട്ടതിനാൽ ടീച്ചർമാർ സമ്മർ സ്കൂളുകൾ നടത്തി കുട്ടികൾക്ക് വേണ്ട നിലവാരത്തിൽ എത്താൻ അവസരമൊരുക്കണമെന്ന് ഇംഗ്ലണ്ടിലെ ചിൽഡ്രൻസ് കമ്മീഷണർ നിർദ്ദേശിച്ചു.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS