Sunday, 24 November 2024

ബിസിനസ് സെക്രട്ടറി അലോക് ശർമ്മ സെൽഫ് ഐസൊലേഷനിൽ. പാർലമെൻറിൽ വച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കൊവിഡ് ടെസ്റ്റ് നടത്തി

പാർലമെൻറിൽ വച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കൊവിഡ് ടെസ്റ്റിന് വിധേയനായ ബിസിനസ് സെക്രട്ടറി അലോക് ശർമ്മ സെൽഫ് ഐസൊലേഷൻ ആരംഭിച്ചു. പാർലമെൻററി ഡിബേറ്റിൽ പങ്കെടുക്കവേ അസ്വസ്ഥത പ്രകടിപ്പിച്ച ക്യാബിനറ്റ് മിനിസ്റ്ററായ അദ്ദേഹം ഹാൻഡ് കർച്ചീഫുകൊണ്ട് ഇടയ്ക്കിടെ മുഖം തുടയ്ക്കുന്നുണ്ടായിരുന്നു. റെഡിംഗ് വെസ്റ്റിലെ എം.പിയാണ് അലോക് ശർമ്മ. ചൊവ്വാഴ്ച്ച നടന്ന ക്യാബിനറ്റ് മീറ്റിംഗിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പാർലമെൻ്റിൻ്റെ കോമൺസ് ചേമ്പറിൽ ഇന്നലെ നടന്ന കോർപറേറ്റ് ഇൻസോൾവൻസി ആൻഡ് ഗവേർണൻസ് ബില്ലിൻ്റെ ചർച്ചയിൽ ഗവൺമെൻ്റിനെ ഒരു മണിക്കൂറോളം നയിച്ചത് അദ്ദേഹമായിരുന്നു. ചർച്ചയ്ക്കിടയിൽ ഒരു ഘട്ടത്തിൽ ഷാഡോ ബിസിനസ് സെക്രട്ടറി എഡ് മിലിബാൻഡ് അലോക് ശർമ്മയ്ക്ക് ഗ്ലാസിൽ വെള്ളം നല്കുന്നത് കണ്ടിരുന്നു. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് എഡ് മിലിബാൻഡ് ബിസിനസ് സെക്രട്ടറിയ്ക്ക് സന്ദേശമയച്ചു.

ബിസിനസ് സെക്രട്ടറി ഇപ്പോൾ വീട്ടിൽ ക്വാറൻറീനിലാണെന്ന് ഗവൺമെൻ്റ് വക്താവ് പറഞ്ഞു. ബിസിനസ് സെക്രട്ടറിയുടെ രോഗബാധയെ തുടർന്ന് പാർലമെൻ്റിൽ ഡീപ് ക്ളീനിംഗ് നടത്തി. പാർലമെൻ്റിലെ വർച്വൽ വോട്ടിംഗ് ഒഴിവാക്കിയതിൽ നിരവധി എം.പിമാർ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. വോട്ടു ചെയ്യാനാണ് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട അവസ്ഥയാണ് പാർലമെൻ്റിൽ ഉള്ളത് എന്നവർ പറയുന്നു.

Other News