Thursday, 21 November 2024

എൻഎച്ച്എസ് ട്രാക്ക് ആൻഡ് ട്രേയ്സ് സിസ്റ്റം പൂർണ പ്രവർത്തന സജ്ജമാകാൻ മൂന്നു മാസമെങ്കിലും വേണ്ടിവരുമെന്ന് വിലയിരുത്തൽ

ബ്രിട്ടണിൽ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഇതിൻ്റെ ഭാഗമായുള്ള എൻഎച്ച്എസ് ട്രാക്ക് ആൻഡ് ട്രേയ്സ് സിസ്റ്റം പൂർണ പ്രവർത്തന സജ്ജമാകാൻ മൂന്നു മാസമെങ്കിലും വേണ്ടിവരുമെന്ന് റിപ്പോർട്ട്. നിയന്ത്രണങ്ങൾ നീക്കുന്നതിന് അഞ്ച് മാനദണ്ഡങ്ങൾ ഗവൺമെൻ്റ് നേരത്തെ നിശ്ചയിച്ചിരുന്നു. കൊറോണ ഇൻഫെക്ഷൻ റീ പ്രൊഡക്ഷൻ റേറ്റ് നിയന്ത്രണ വിധേയമാക്കുക എന്ന പ്രധാന വെല്ലുവിളിയാണ് ലോക്ക് ഡൗൺ നീക്കുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്നത്. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചുകൊണ്ടാണെങ്കിലും പൊതു സ്ഥലങ്ങളിൽ കൂടുതൽ ജനസമ്പർക്കം ഉണ്ടാകുന്നതുമൂലം ഇൻഫെക്ഷൻ നിരക്ക് കൂടാൻ സാധ്യതയുണ്ട്. ഇത് ഫലപ്രദമായി മോണിട്ടർ ചെയ്യാനും വേണ്ട പ്രതിരോധ നടപടികൾ മുൻകൂറായി സ്വീകരിക്കാനും എൻഎച്ച്എസ് ട്രാക്ക് ആൻഡ് ട്രേയ്സ് സിസ്റ്റം പൂർണ പ്രവർത്തന സജ്ജമാകേണ്ടതുണ്ട്. ഇതിലുണ്ടാകുന്ന കാലതാമസം കൊറോണ നിയന്ത്രണത്തിൽ കൈവരിച്ച നേട്ടങ്ങൾക്ക് തിരിച്ചടിയാകും.

കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത ട്രാക്ക് ആൻഡ് ട്രേയ്സ് പ്രോഗ്രാം ലോക്കൽ ലെവലിൽ ജൂൺ അവസാനത്തോടെ മാത്രമേ ലഭ്യമായി തുടങ്ങുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് 25,000 കോണ്ടാക്ട് ട്രേയ്സർമാർ പ്രവർത്തന നിരതരാകണം. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലെ ഇക്കാര്യം ആ നിലയിൽ എത്തുകയുള്ളൂ. ആവശ്യമായ 25,000 ട്രേയ്സർമാരിൽ 10,000 പേരെ പ്രൊവൈഡറായ സെർകോ റിക്രൂട്ട് ചെയ്തിട്ടുണ്ട്.

എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേയ്സ് സർവീസ് അനുസരിച്ച് കൊറോണ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും 14 ദിവസം ഐസൊലേറ്റ് ചെയ്യണം. രോഗലക്ഷണങ്ങളുള്ളവരെ കൊറോണ ടെസ്റ്റിന് വിധേയരാക്കുകയും അവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തുകയും ചെയ്യും. കൊറോണ ഇൻഫെക്ഷൻ കണ്ടെത്തി എത്രയും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കുക എന്ന എന്ന തത്വമാണ് ടെസ്റ്റ് ആൻഡ് ട്രേയ്സിൽ നടപ്പാക്കുന്നത്.

കൊറോണ പോസിറ്റീവ് എന്ന് തെളിഞ്ഞു കഴിഞ്ഞ രോഗികളെ എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേയ്സ് ബന്ധപ്പെടുകയും അവരുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഇതിൽ രോഗിയുടെ വീട്ടിലുള്ള മറ്റ് അംഗങ്ങൾ, അവരോടൊപ്പം രണ്ടു മീറ്റർ പരിധിയ്ക്കുള്ളിൽ 15 മിനിട്ടിൽ കൂടുതൽ ചെലവഴിച്ചവർ എന്നിവരുടെയും വിവരങ്ങൾ കളക്ട് ചെയ്യും.

ഐസൊലേറ്റ് ചെയ്യുന്നവർക്ക് കൊറോണ ടെസ്റ്റിന് സൗകര്യമൊരുക്കും. nhs.uk/coronavirus എന്ന ലിങ്ക് വഴിയോ അല്ലെങ്കിൽ 119 വിളിച്ചോ ഇതിനുള്ള അപ്പോയിൻ്റുമെൻ്റ് ഉറപ്പുവരുത്താം. പോസിറ്റീവെന്ന് തെളിഞ്ഞാൽ 7 ദിവസം അല്ലെങ്കിൽ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുന്നതുവരെ ഐസൊലേഷനിൽ തുടരണം. ടെസ്റ്റ് നെഗറ്റീവെങ്കിൽ അവർ 14 ദിവസം ഐസൊലേഷൻ പൂർത്തിയാക്കണം.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News