Tuesday, 03 December 2024

കോവിഡ് ബാധിച്ച് മരിച്ച 91 എൻഎച്ച്എസ് വർക്കേഴ്സിൻ്റെ കാര്യത്തിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻ്റെ അന്വേഷണത്തിന് സാധ്യത

കോവിഡ് ബാധിച്ച് മരിച്ച 91 എൻഎച്ച്എസ് വർക്കേഴ്സിൻ്റെ കാര്യത്തിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻ്റെ അന്വേഷണത്തിന് സാധ്യത തെളിയുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് ഇക്കാര്യം പരിഗണിക്കുന്നത്. റിപ്പോർട്ടിംഗ് ഓഫ് ഇൻജുറീസ്, ഡിസീസസ് ആൻഡ് ഡെയിഞ്ചറസ് ഒക്കുറൻസസ് റെഗുലേഷൻസ് (RIDDOR) അനുസരിച്ച് ഇവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ഉണ്ടായാൽ സ്റ്റാഫിൻ്റെ പ്രൊട്ടക്ഷനാവശ്യമായ നടപടികൾ എംപ്ളോയർ എടുത്തിരുന്നോയെന്നത് വിലയിരുത്തപ്പെടും.

അസാധാരണ സ്ഥിതിവിശേഷത്തിൽ എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫ് കൊറോണ രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. കടുത്ത സമ്മർദ്ദമാണ് ജോലി സ്ഥലങ്ങളിൽ ഇവർ അനുഭവിക്കുന്നത്. എൻഎച്ച്എസിലെ സാഹചര്യങ്ങളോടൊപ്പം തന്നെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻ്റെ വക്താവ് പറഞ്ഞു.

എൻഎച്ച്എസ് സ്റ്റാഫിൻ്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി എൻഎച്ച്എസ് ട്രസ്റ്റുകളെ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് ബന്ധപ്പെടും. റിപ്പോർട്ട് ചെയ്തിരിക്കുന്ന മരണങ്ങളിൽ അന്വേഷണമാവശ്യമാണോ എന്നാണ് HSE ആദ്യം പരിശോധിക്കുന്നത്. 91 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ 21 എണ്ണം ലോക്കൽ അതോറിറ്റി സോഷ്യൽ കെയറിൽ ഉൾപ്പെടുന്ന സ്റ്റാഫുകളുടേതാണ്. കൊറോണ രോഗവ്യാപനത്തിൻ്റെ ആരംഭത്തിൽ ഇതുമായി ബന്ധപ്പെട്ട മരണങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് നിർദ്ദേശിച്ചിരുന്നു.

Other News