Thursday, 26 December 2024

ഹോസ്പിറ്റൽ സ്റ്റാഫിനും വിസിറ്റേഴ്സിനും ഔട്ട് പേഷ്യൻ്റ്സിനും ജൂൺ 15 മുതൽ ഫേസ് കവറിംഗ് നിർബന്ധമാക്കി

ഇംഗ്ലണ്ടിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവർ ഫേസ് കവറിംഗ് നിർബന്ധമായും ധരിക്കണമെന്ന പുതിയ നിയന്ത്രണം എൻഎച്ച്എസ് ഹോസ്പിറ്റലുകളിലും ഏർപ്പെടുത്താൻ തീരുമാനമായി. ഇതനുസരിച്ച് ഹോസ്പിറ്റൽ സ്റ്റാഫിനും വിസിറ്റേഴ്സിനും ഔട്ട് പേഷ്യൻ്റ്സിനും ജൂൺ 15 മുതൽഫേസ് കവറിംഗ് നിർബന്ധമാക്കി. മെഡിക്കൽ സ്റ്റാഫും മറ്റു സ്റ്റാഫുകളും ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 സർജിക്കൽ മാസ്ക് മുഴുവൻ സമയവും ധരിക്കണം. വിസിറ്റേഴ്സും ഔട്ട് പേഷ്യൻ്റ്സും ഹോം മേയ്ഡ് ഫേസ് കവറിംഗ് ഉപയോഗിക്കണം.

ഹോസ്പിറ്റലുകളിൽ കൊറോണ രോഗ ചികിത്സയ്ക്കൊപ്പം മറ്റ് അപ്പോയിൻറ്മെൻറുകളും സർജറികളും സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കൊറോണ വ്യാപനം കുറയ്ക്കുന്നതിൻ്റെ മുൻ കരുതലിൻ്റെ ഭാഗമാണിത്. സോഷ്യൽ ഡിസ്റ്റൻസിംഗ് സാധ്യമാകാത്തയിടങ്ങളിൽ ഫേസ് കവറിംഗ് ഉപയോഗിക്കണമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിർദ്ദേശിച്ചിരുന്നു.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News