Wednesday, 22 January 2025

കേരളത്തിലേയ്ക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് നിർബന്ധിത സർക്കാർ ക്വാരൻ്റീൻ ഒഴിവാക്കി. ഇനി 14 ദിവസം വീടുകളിൽ കഴിഞ്ഞാൽ മതിയെന്ന് നിർദ്ദേശം

കേരളത്തിലേയ്ക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് നിർബന്ധിത സർക്കാർ ക്വാരൻ്റീൻ ഒഴിവാക്കി. ഇനി 14 ദിവസം വീടുകളിൽ കഴിഞ്ഞാൽ മതിയെന്ന് നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചു. വീടുകളും ക്വാറൻറീൻ കേന്ദ്രങ്ങളായി അംഗീകരിച്ചു. വീടുകളിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയിരിക്കുന്ന പെയ്ഡ് ക്വാരൻറീൻ ഉപയോഗിക്കാം. ഹോം ക്വാരൻ്റീനിൽ ഒരു വ്യക്തി എത്തിയാൽ ആ വീട്ടിലെ അംഗങ്ങളും നിരീക്ഷണത്തിൽ കഴിയണം.

കേന്ദ്ര മാർഗനിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെയുള്ള ഉത്തരവിൽ ആദ്യ ഏഴ് ദിവസങ്ങൾ നിർബന്ധിത സർക്കാർ ക്വാരൻറീൻ ഏർപ്പെടുത്തിയിരുന്നു. ജില്ലാ ഭരണകൂടമോ തദ്ദേശ സ്ഥാപനങ്ങളോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീൻ കേന്ദ്രങ്ങളായി പരിഗണിക്കാമെന്ന് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിൽ പറയുന്നു.
 

Other News