കീ വർക്കേഴ്സിന് ആദരമർപ്പിച്ച് ഫേസ് ബുക്ക് ലൈവിൽ സംഗീത സന്ധ്യയൊരുക്കി ബിർമ്മിങ്ങാമിലെ കൊച്ചു ഗായിക അന്നാ ജിമ്മി. പെർഫോർമൻസ് ഇന്ന് 5.30 മുതൽ. വേദിയൊരുക്കുന്നത് ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ്.
ലോകമെമ്പാടുമുള്ള കീ വർക്കേഴ്സിനും ഹെൽത്ത് സെക്ടറിലെ പോരാളികൾക്കും ആദരമർപ്പിച്ചുകൊണ്ട് ബിർമ്മിങ്ങാമിലെ കൊച്ചു ഗായിക അന്നാ ജിമ്മി ഇന്ന് 5.30 മുതൽ ഫേസ് ബുക്ക് ലൈവിൽ എത്തുന്നു. സംഗീത രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയ അന്നാ ജിമ്മിയുടെ പെർഫോർമൻസിന് വേദിയൊരുക്കുന്നത് deekshaa.aarathyarun ഫേസ് ബുക്ക് പേജാണ്. സെലഷ്യൽ സിംഫണി മ്യൂസിക് ലൈവ് സീരിസിലെ ആദ്യത്തെ പെർഫോർമറാണ് അന്നാ ജിമ്മി. യുകെയിലെ സാമൂഹിക രംഗത്ത് നിറസാന്നിധ്യമായ ജിമ്മി മൂലംകുന്നത്തിൻ്റെ മകളാണ് അന്നാ.
അഞ്ച് പെർഫോർമൻസുകളാണ് സെലഷ്യൽ സിംഫണി സീരിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻഗേജ്, എൻകറേജ്, എൻ്റർടെയ്ൻ എന്ന ആശയത്തിലൂന്നിയുള്ള കുട്ടികളുടെ വേദിയായ പ്രതീക്ഷയും സെലഷ്യൽ സിംഫണിയും ദീക്ഷയുടെ ക്യാമ്പയിനുകളാണ്. ആരതി അരുൺ നേതൃത്വം നൽകുന്ന ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ക്യാമ്പയിനിൽ 13 വയസിൽ മുകളിൽ പ്രായമുള്ള തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകൾക്ക് പങ്കെടുക്കാം.