Wednesday, 22 January 2025

ഡൽഹി മുഖ്യമന്ത്രി കേജരിവാളിന് പനിയും തൊണ്ടവേദനയും. നാളെ കോവിഡ് ടെസ്റ്റ് നടത്തും

ഡൽഹി മുഖ്യമന്ത്രി കേജരിവാളിന് പനിയും തൊണ്ടവേദനയും ഉണ്ടായതിനെത്തുടർന്ന് ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുന്നു. അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കുശേഷം ഉള്ള ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരുന്നു. പ്രമേഹരോഗി കൂടിയായ കേജരിവാളിന് നാളെ കോവിഡ് ടെസ്റ്റ് നടത്തും. ഡൽഹി എയിംസ് ഹോസ്പിറ്റലിൽ ആയിരിക്കും പരിശോധന നടത്തുന്നത്.

Other News