Wednesday, 22 January 2025

കേരളത്തിൽ ദേവാലയങ്ങൾ തുറക്കുന്നത് സുരക്ഷിതമെന്ന് ഉറപ്പു വരുത്തി മാത്രം മതിയെന്ന് കെ.സി.ബി.സി. മാർത്തോമ്മാ സഭയുടെ പള്ളികൾ തുറക്കില്ല

കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടു മാത്രമേ ദേവാലയങ്ങൾ തുറക്കാവൂ എന്ന് കെ.സി.ബി.സി നിർദ്ദേശിച്ചു. കൊറോണ വൈറസ് വ്യാപനത്തിൻ്റെ സാധ്യതയുണ്ടെങ്കിൽ അടിയന്തിരമായി ദൈവാലയങ്ങൾ അടയ്ക്കണമെന്നും കെ.സി.ബി.സി നിർദ്ദേശം നല്കിയിട്ടുണ്ട്.

മാർത്തോമ്മാ സഭയുടെ ദേവാലയങ്ങൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കേണ്ടതില്ലെന്ന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത അറിയിച്ചു. സഭാ ആസ്ഥാനത്ത് നടക്കുന്ന ആരാധനയിൽ സോഷ്യൽ മീഡിയയിലൂടെ വിശ്വാസികൾക്ക് പങ്കുചേരാം. മാമോദീസ, വിവാഹം, മൃതസംസ്കാരം എന്നിവയ്ക്ക് നിലവിലുള്ള ക്രമീകരണം തുടരും. എല്ലാ വിശ്വാസികൾക്കും പങ്കെടുക്കാൻ പറ്റുന്ന സാഹചര്യത്തിലെ പള്ളികൾ തുറക്കൂ എന്ന് ഡോ. ജോസഫ് മാർത്തോമ്മാ സൂചിപ്പിച്ചു.

Other News