രണ്ടുകാലും മുറിച്ചു നീക്കേണ്ടി വന്ന അഞ്ചു വയസുള്ള സ്കൂൾ ബോയ് എൻഎച്ച്എസിനായി സമാഹരിച്ചത് 320,000 പൗണ്ട്
ജീവൻ രക്ഷിച്ച ഹോസ്പിറ്റലിനായി സ്കൂൾ ബോയ് സമാഹരിച്ചത് 320,000 പൗണ്ട്. രണ്ടു കാലും മുറിച്ചുനീക്കേണ്ടി വന്ന അഞ്ചു വയസുള്ള ടോണി ഹഡ്ഗലാണ് ഫണ്ട് ശേഖരണം നടത്തിയത്. കെൻറിലെ കിംഗ് ഹില്ലിൽ നിന്നുള്ള ടോണിയ്ക്ക് ആഴ്ചകൾ മാത്രം പ്രായമുളളപ്പോൾ ആണ് കാലുകൾ മുറിച്ചു മാറ്റേണ്ടി വന്നത്. എവ് ലിനാ ലണ്ടൻ ചിൽഡ്രൻ ഹോസ്പിറ്റൽ ചാരിറ്റിയ്ക്കായാണ് ടോണി ഫണ്ട് റെയിസിംഗ് നടത്തിയത്. ക്യാപ്റ്റൻ ടോം മൂറിൻ്റെ ചാരിറ്റി വാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 500 പൗണ്ട് ലക്ഷ്യം വച്ചാണ് ടോണി തുടക്കമിട്ടത്.
തനിക്ക് വച്ചുപിടിപ്പിച്ച പുതിയ പ്രോസ്തെറ്റിക് കാലുകളും ക്രച്ചസും ഉപയോഗിച്ച് ജൂണിലെ എല്ലാ ദിവസവും നടന്ന് 10 കിലോമീറ്റർ ദൂരം പൂർത്തിയാക്കുക എന്നതാണ് ടോണിയുടെ ലക്ഷ്യം. എന്നാൽ ഉടൻ തന്നെ ലക്ഷ്യം മറികടന്ന ടോണി, ഫണ്ട് റെയിസിംഗ് ടാർജറ്റിനേക്കാൾ വൻ തുക ശേഖരിക്കാൻ കഴിഞ്ഞതിൽ അതിനായി പിന്തുണ തന്ന ചെൽസി ഫുട്ബോളറായ ഫ്രാങ്ക് ലാമ്പാർഡ് അടക്കമുള്ള സപ്പോർട്ടർമാരോട് നന്ദി പറയുഞ്ഞു. വളർത്തമ്മയായ പോളാ ഹഡ് ഗലിനൊപ്പമാണ് ടോണി കഴിയുന്നത്.