Monday, 23 December 2024

കേംബ്രിഡ്ജിൽ വെള്ളം നിറഞ്ഞ കുഴിയിലേയ്ക്ക് കാർ മറിഞ്ഞ് ഗർഭിണിയായ ഡ്രൈവറും മറ്റൊരു സ്ത്രീയും മരണമടഞ്ഞു

കേംബ്രിഡ്ജിലെ റാംസേയിൽ കാർ വെള്ളം നിറഞ്ഞ കുഴിയിലേയ്ക്ക് മറിഞ്ഞ് ഗർഭിണിയായ ഡ്രൈവറും മറ്റൊരു സ്ത്രീയും മരണമടഞ്ഞു. ഞായറാഴ്ച്ച 11.30 നാണ് കാർ ക്രാഷ് ഉണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് പുറത്തേയ്ക്ക് മറിയുകയായിരുന്നു. പുഡോക്ക് റോഡിൽ യാത്ര ചെയ്തിരുന്ന സിൽവർ നിസാൻ ക്വാഷ്കായിയാണ് അപകടത്തിൽപ്പെട്ടത്. പോലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

മരണമടഞ്ഞ ഗർഭിണിയായ ഡ്രൈവർക്ക് 20 വയസിനടുത്തും മറ്റേ യാത്രക്കാരിക്ക് അമ്പതിനടുത്തും പ്രായം കണക്കാക്കുന്നു. മരണമടഞ്ഞവരുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Other News