Monday, 23 December 2024

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾക്ക് വരനായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് പി.എ മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവാഹം നടക്കുമെന്നാണ് അറിയുന്നത്. ഇവരുടെ വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. എസ്എഫ്ഐയിലൂടെയാണ് റിയാസ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു. ഐ ടി കമ്പനിയായ എക്സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണയിപ്പോൾ.

Other News