Sunday, 06 October 2024

ഇംഗ്ലണ്ടിൽ ഏതാനുമിടങ്ങളിൽ കൊറോണ റീപ്രൊഡക്ഷൻ റേറ്റ് ഒന്നിൽ കൂടുതലെന്ന് നിഗമനം. യുകെയിൽ 0.7നും 0.9 നുമിടയിൽ

ഇംഗ്ലണ്ടിൽ ഏതാനുമിടങ്ങളിൽ കൊറോണ റീപ്രൊഡക്ഷൻ റേറ്റ് ഒന്നിൽ കൂടുതലെന്ന് നിഗമനം. മൊത്തം യുകെയിൽ 0.7നും 0.9 നുമിടയിലാണ് R നമ്പർ എന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇംഗ്ലണ്ടിൽ ഇത് 0.8 നും 1.0 യ്ക്കുമിടയ്ക്കാണ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ ഇത് 0.8 മുതൽ 1.1 വരെയാണ്. ഇൻഫെക്ഷനുള്ള ഒരാളിൽ നിന്ന് അത് മറ്റൊരാൾക്കു മാത്രമേ പകരുന്നുള്ളൂ എങ്കിൽ R നമ്പർ 1 എന്നാണ് കണക്കാക്കുന്നത്. R നമ്പർ ഒന്നിൽ കൂടുതലാണെങ്കിൽ ഇൻഫെക്ഷൻ നിരക്ക് കുതിച്ചുയരും. എന്നാൽ ഒന്നിൽ താഴെയെങ്കിൽ ക്രമേണ ഇൻഫെക്ഷനുകൾ ക്രമേണ കെട്ടടങ്ങും.

കൊറോണ വൈറസിനെ നിയന്ത്രിക്കാനുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിൽ റീ പ്രൊഡക്ഷൻ നിരക്ക് പ്രധാന മാനദണ്ഡമാണ്. R നമ്പർ ഒന്നിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്കലൈസ്ഡ് ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യം പരിഗണനാ വിഷയമാണെന്ന് ഇന്നലെത്തെ ഡൗണിംഗ് സ്ട്രീറ്റ് ന്യൂസ് ബ്രീഫിൽ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻ്റ് ഷാപ്പ്സ് പറഞ്ഞു. ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കനുസരിച്ച് ഏപ്രിൽ അവസാനം മുതൽ ജൂൺ 7 വരെയുള്ള രണ്ടാഴ്ചകളിൽ കമ്യൂണിറ്റികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇൻഫെക്ഷനുകളുടെ നിരക്ക് 0.4 ശതമാനത്തിൽ നിന്ന് 0.06% ലേയ്ക്ക് താഴ്ന്നിട്ടുണ്ട്.

 

Other News