വംശീയതയ്ക്കെതിരായ പോരാട്ടത്തിൽ ഈ ചിത്രം മാതൃകയാകും. പരിക്കേറ്റു കിടന്ന വെള്ളക്കാരനെ തോളിലേറ്റി സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റുന്ന ബ്ളാക്ക് ലൈവ്സ് മാറ്റർ ഹീറോയും സഹപ്രവർത്തകരും
അമേരിക്കയിൽ പോലീസ് കസ്റ്റഡിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച ജോർജ് ഫ്ളോയിഡിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബ്രിട്ടണിലെമ്പാടും പ്രതിഷേധങ്ങൾ അരങ്ങേറിയപ്പോൾ ലോക ശ്രദ്ധയാകർഷിച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വെള്ളക്കാരനായ ഒരാളെ ആഫ്രിക്കൻ വംശജൻ തോളിലേറ്റി നടന്നു പോകുന്ന ഫോട്ടോ വാർത്തകളിൽ നിറയുന്നു. ബ്ളാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിനിടയിൽ കൗണ്ടർ പ്രതിഷേധവുമായി ഇറങ്ങിയവരുമായി പലയിടങ്ങളിലും ഏറ്റുമുട്ടൽ നടന്നു. ലണ്ടനിൽ നടന്ന ഒരു സംഭവത്തിനിടയിൽ മർദ്ദനമേറ്റ് തറയിൽ വീണു കിടന്നയാളെ മറുപക്ഷത്തുണ്ടായിരുന്ന പ്രതിഷേധക്കാരിലൊരാൾ തോളിലേറ്റി സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റുകയായിരുന്നു.
കറുത്ത വംശജനായ പാട്രിക് ഹച്ചിൻസണാണ് തൻ്റെ സുഹൃത്തുക്കളുമൊത്ത് എതിർ ചേരിയിൽ ഉള്ളയാളെ രക്ഷപ്പെടുത്തിയത്. സംഘർഷഭരിതമായ അന്തരീക്ഷത്തിൽ മാനുഷികമായ ഇടപെടലാണ് താൻ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് കറുത്തവരും വെളുത്തവരും തമ്മിലുള്ള പോരാട്ടമല്ല. വംശീയതയും അതിനെതിരെ അണിനിരക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് യഥാർത്ഥത്തിൽ നടക്കുന്നത്. പാട്രിക്ക് പറയുന്നു. നമ്മൾ ഇന്ന് ഒരു ജീവൻ രക്ഷിച്ചുവെന്ന് പേഴ്സണൽ ട്രെയിനറും ഗ്രാൻഡ് ഫാദറുമായ പാട്രിക് ഹച്ചിൻസൺ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ലണ്ടനിലെ ട്രഫാൽഗർ സ്ക്വയറിൽ നടന്ന പ്രതിഷേധത്തിനെതിരെ രംഗത്തു വന്നവരുമായി വാട്ടർ ലൂ സ്റ്റേഷനടുത്ത് നടന്ന കൈയാങ്കളിക്കിടെയാണ് ഹച്ചിൻസണിൻ്റെ മാതൃകാപരമായ ഈ പ്രവൃത്തി ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS