Wednesday, 22 January 2025

അമേരിക്കൻ മിലിട്ടറിയുടെ എഫ്-15 ഫൈറ്റർ ജെറ്റ് മിഡിൽസ്ബറോയ്ക്കടുത്ത് തകർന്നു വീണു. പൈലറ്റിനായി അടിയന്തിര തിരച്ചിൽ തുടരുന്നു

യുഎസ് മിലിട്ടറി ജെറ്റ് തകർന്നതിനെ തുടർന്ന് പൈലറ്റിനായി അടിയന്തിര തിരച്ചിൽ ആരഭിച്ചു. എഫ്-15 ഫൈറ്റർ ജെറ്റാണ് മിഡിൽസ്ബറോയ്ക്കടുത്ത് കടലിൽ തകർന്നു വീണത്. ഇന്ന് രാവിലെ 9.40 നാണ് അപകടം നടന്നത്. സഫോൾക്കിലെ ലെയ്ക്കൻ ഹീത്ത് 48 ഫൈറ്റർ വിംഗിൽ നിന്നുള്ള എയർക്രാഫ്റ്റ് പരിശീലന പറക്കലിനിടെ തകരുകയായിരുന്നെന്ന് യു എസ് എയർ ബേസ് സ്ഥിരീകരിച്ചു. എങ്ങനെയാണ് ഫൈറ്റർ തകർന്നതെന്നോ പൈലറ്റിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമല്ല. നാലു ഫൈറ്റർ ജെറ്റുകൾ ക്രാഷ് നടന്ന സമയത്ത് എയറിൽ ഉണ്ടായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ കോസ്റ്റ് ഗാർഡ് തെരച്ചിൽ ഏകോപിപ്പിച്ചു. സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ഷിപ്പുകളും ബോട്ടുകളും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ഫ്ളാംബോറോ ഹെഡിനടുത്ത് 74 നോട്ടിക്കൽ മൈലിലാണ് ഫൈറ്റർ വീണതെന്നാണ് കരുതുന്നത്.

Other News