Monday, 23 December 2024

യുകെയിൽ നിന്ന് എയർ ആംബുലൻസിൽ കേരളത്തിലെത്തിച്ച് ചികിത്സിച്ച നോട്ടിംങ്ങാമിലെ മലയാളി പ്രസാദ് ദാസ് മരണമടഞ്ഞു

യുകെയിൽ നിന്ന് എയർ ആംബുലൻസിൽ കേരളത്തിലെത്തിച്ച് ചികിത്സിച്ച നോട്ടിംങ്ങാമിലെ മലയാളി പ്രസാദ് ദാസ് (37) മരണമടഞ്ഞു. നോട്ടിങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ക്യാൻസർ ചികിത്സയിലിരിക്കേയാണ് കോവിഡ് ലോക്ക് ഡൗണിൻ്റെ നിയന്ത്രണങ്ങളിൽ ഇളവ് സമ്പാദിച്ച് യുകെയിലെ മലയാളികളുടെ സഹകരണത്തോടെ പ്രസാദിനെ ഏപ്രിൽ 24 നാണ് കോഴിക്കോട് എത്തിച്ചത്. മിംസ് ഹോസ്പിറ്റലിൽ ചികിത്സ നടത്തി ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കഴിയുകയായിരുന്നു. എന്നാൽ പെട്ടെന്ന് രോഗം മൂർച്ചിയ്ക്കുകയും ഹോസ്പിറ്റലിൽ വച്ച് മരണമടയുമായിരുന്നു.

ബ്രിട്ടണിൽ രോഗവസ്ഥയിലായിരിക്കുമ്പോൾ നാട്ടിലുള്ള ഭാര്യയെയും മകളെയും കാണാൻ പ്രസാദ് ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്ന് സുഹൃത്തുക്കൾ ഫണ്ട് റെയിസിംഗ് നടത്തി എയർ ആംബുലൻസിനുള്ള തുക കണ്ടെത്തുകയായിരുന്നു. യു എസ് ടി ഗ്ലോബലിൽ ആണ് പ്രസാദ് ജോലി ചെയ്തിരുന്നത്. പ്രസാദ് ദാസിൻ്റെ വേർപാടിൽ ഗ്ലോബൽ ന്യൂസ് പ്രീമിയർ അനുശോചനം രേഖപ്പെടുത്തുന്നു.

Other News