Thursday, 23 January 2025

സോഷ്യൽ ഡിസ്റ്റൻസിംഗിലെ 2 മീറ്റർ റൂൾ ഇളവു ചെയ്തില്ലെങ്കിൽ 3.5 മില്യൺ ജോബുകൾ റിസ്കിലാകുമെന്ന് പ്രധാനമന്ത്രിയ്ക്ക് എം.പിമാരുടെ മുന്നറിയിപ്പ്

സോഷ്യൽ ഡിസ്റ്റൻസിംഗിലെ 2 മീറ്റർ റൂൾ ഇളവു ചെയ്യണമെന്ന് എം.പിമാർ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. അതല്ലെങ്കിൽ 3.5 മില്യൺ ജോബുകൾ റിസ്കിലാകുമെന്ന് പ്രധാനമന്ത്രിയ്ക്ക് എം.പിമാർ മുന്നറിയിപ്പ് നല്കി. ബ്രിട്ടീഷ് ഇക്കോണമി വൻമാന്ദ്യത്തിലേയ്ക്ക് പോകുന്നത് തടയാൻ ബിസിനസുകൾ എത്രയും പെട്ടെന്ന് പൂർണമായ രീതിയിൽ പ്രവർത്തനമാരംഭിക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. രണ്ടു മീറ്റർ റൂൾ മൂലം ഷോപ്പുകളുടെ ബിസിനസ് 30 ശതമാനത്തോട് അടുത്തു മാത്രമാണ് നടക്കുന്നത്. എന്നാൽ ഇത് ഒരു മീറ്ററാക്കിയാൽ 55-60 ശതമാനത്തോളം വരുമാനം ലഭിക്കുമെന്ന് മാർക്കറ്റ് വിദഗ്ദർ പറയുന്നു.

എന്നാൽ സയൻ്റിഫിക് അഡ്വൈസിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ 2 മീറ്റർ റൂൾ ലഘൂകരിക്കുന്ന കാര്യം തീരുമാനിക്കൂ എന്ന് ഫോറിൻ സെക്രട്ടറി ഡോമനിക് റാബ് ഇന്നലത്തെ ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിൽ വ്യക്തമാക്കിയിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതിൽ മാറ്റം വരുത്തിയേക്കുമെന്നാണ് കരുതുന്നത്. നിലവിലെ ഗൈഡൻസുകൾ റിവ്യൂ ചെയ്യാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിർദ്ദേശം നല്കിയിട്ടുണ്ട്.

Other News