Monday, 23 December 2024

സ്റ്റാൻസ് ഫ്ളേവേഴ്സ് നടത്തിയ കുക്കിംഗ് കോണ്ടസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു. മിസ്റ്ററി ബോക്സ് ക്വീനായത് മാഞ്ചസ്റ്ററിലെ സ്മിതാ മാത്യു

ചേയ്സ് സ്റ്റാൻസ് ഫ്ളേവേഴ്സ് നടത്തിയ കുക്കിംഗ് കോണ്ടസ്റ്റിൽ മാഞ്ചസ്റ്ററിലെ സ്മിതാ മാത്യു മിസ്റ്ററി ബോക്സ് ക്വീനായി പ്രഖ്യാപിക്കപ്പെട്ടു. ഗ്ലോസ്റ്ററിലെ രാജി അനീഷും ബിർമ്മിങ്ങാമിലെ വെൽക്കി രാജീവും ഫസ്റ്റ് റണ്ണേഴ്സ് അപ്പുകളായി. സെക്കൻ്റ് റണ്ണേഴ്സ് അപ്പായി ഷിനി കുര്യൻ ബിജോയി നോട്ടിങ്ങാം തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്പെഷ്യൽ ജൂറി അവാർഡുകൾ ശ്രീകുമാർ വരകിൽ, ഷെഫീൽഡ്, നിഷാ ബിനോയി, ന്യൂകാസിൽ എന്നിവർക്ക് ലഭിച്ചു.

ചേയ്സ് സ്റ്റാൻസ് ഫ്ളേവേഴ്സ് നിഷ്കർഷിച്ചിരുന്ന ചേരുവകൾ ഉപയോഗിച്ചുള്ള വിഭവങ്ങളാണ് മത്സരത്തിൽ പങ്കെടുത്തവർ തയ്യാറാക്കിയത്. രുചികരമായി തയ്യാറാക്കി അതി മനോഹരമായി ഡിസ്പ്ളേ ചെയ്ത ഡിഷുകൾ പ്രശസ്തരായ ഷെഫുകളടങ്ങുന്ന ജഡ്ജിംഗ് പാനലാണ് വിലയിരുത്തി സമ്മാനങ്ങൾ നിശ്ചയിച്ചത്.

ലോക്ക് ഡൗണിൻ്റെ വിരസതയകറ്റാൻ ബെറ്റർ ഡേയ്സ് എഹെഡ് എന്ന തീമിൽ ആരംഭിച്ച ചേയ്സ് സ്റ്റാൻസ് ഫ്ളേവേഴ്സ് എന്ന ഫേസ്ബുക്ക് പേജ് 1300 ലേറെ മെമ്പർമാരുമായി സജീവമായി പ്രവർത്തിക്കുന്നു. ഓരോ ദിവസങ്ങളിലും നിരവധി വിഭവങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. യുകെയിൽ കേറ്ററിംഗ് രംഗത്ത് മുൻ പരിചയമുള്ള ഡെർബിയിലെ സ്റ്റാൻലി തോമസും കുടുംബവുമാണ് ചേയ്സ് സ്റ്റാൻസ് ഫ്ളേവേഴ്സിന് നേതൃത്വം നല്കുന്നത്.

 

 

Other News