Sunday, 06 October 2024

ഇംഗ്ലണ്ടിൽ 1.3 മില്യൺ കുട്ടികൾക്ക് സമ്മർ ഹോളിഡേയ്സിൽ ആഴ്ചയിൽ £15 ഫ്രീ സ്കൂൾ മീൽ വൗച്ചർ നല്കുമെന്ന് ബോറിസ് ജോൺസൺ. പ്രഖ്യാപനം മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റാഷ്ഫോർഡിൻ്റെ കാമ്പയിനെ തുടർന്ന്

സമ്മർ ഹോളിഡേയ്സിൽ ഇംഗ്ലണ്ടിലെ 1.3 മില്യൺ കുട്ടികൾക്ക് ഫ്രീ സ്കൂൾ മീൽ വൗച്ചർ നല്കുമെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ മാർകസ് റാഷ്ഫോർഡിൻ്റെ കാമ്പയിനെ തുടർന്നാണ് ഗവൺമെൻ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ആഴ്ച്ചയിൽ ലഭ്യമാകുന്ന15 പൗണ്ടിൻ്റെ വൗച്ചർ സൂപ്പർ മാർക്കറ്റുകളിൽ ഉപയോഗിക്കാൻ കഴിയും. ലോക്ക് ഡൗണിൽ സാമ്പത്തികമായി ക്ലേശമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായാണ് 120 മില്യൺ പൗണ്ടിൻ്റെ കോവിഡ് സമ്മർ ഫുഡ് ഫണ്ട് ഡൗണിംഗ് സ്ട്രീറ്റ് നടപ്പാക്കുന്നത്. നിലവിൽ ഫ്രീ സ്കൂൾ മീലിന് അർഹരായ കുട്ടികൾക്ക് ഇതിൻ്റെ ആനുകൂല്യം സമ്മറിലും ലഭ്യമാക്കുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സഹായകരമാകും.

ഇതുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മർക്കസ് റാഷ്ഫോർഡ് നടത്തുന്ന കാമ്പയിന് വൻ ജനപിന്തുണ ലഭിച്ചിരുന്നു. കുട്ടികൾക്ക് ഫുഡ് നല്കുന്നതിനായി 20 മില്യൺ പൗണ്ട് തൻ്റെ ക്യാമ്പയിലൂടെ മാർക്കസ് റാഷ് ഫോർഡ് സ്വരൂപിച്ചിരുന്നു. ഇതിലൂടെ 3 മില്യൺ മീലുകളാണ് ലോക്ക് ഡൗൺ സമയത്ത് കുട്ടികൾക്കായി നല്കിയത്. ഗവൺമെൻ്റിൻ്റെ തീരുമാനത്തിൽ മാർക്കസ് റാഷ്ഫോർഡ് അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു.

 

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS


 

Other News