ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ഷെഫീൽഡിൽ വീടിൻ്റെ മേൽക്കൂരയ്ക്ക് തീപിടിച്ചു. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും പല പ്രദേശങ്ങളിലും ഫ്ളാഷ് ഫ്ളഡിംഗും റിപ്പോർട്ട് ചെയ്തു
ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഷെഫീൽഡിൽ വീടിൻ്റെ മേൽക്കൂരയ്ക്ക് തീപിടിച്ചു. സ്കോട്ട്ലൻഡിലും വീടിന് നാശമുണ്ടായി. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും പല പ്രദേശങ്ങളിലും ഫ്ളാഷ് ഫ്ളഡിംഗും ഉണ്ടായിട്ടുണ്ട്.
ഷെഫീൽഡിലെ മിൽഹൗസസ് ലെയിനിലുള്ള മൂന്നുനില വീടിനാണ് അഗ്നിബാധയുണ്ടായത്. ആറു പേർ മിന്നൽ ഉണ്ടായ സമയത്ത് ബിൽഡിംഗിൽ ഉണ്ടായിരുന്നു. ഇവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 7.30 ഓടെയാണ് സംഭവമുണ്ടായത്. സൗത്ത് യോർക്ക് ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അഞ്ച് ഫയർ എഞ്ചിനുകൾ ഉടൻ സ്ഥലത്തേയ്ക്ക് അയച്ച് അഗ്നിബാധ നിയന്ത്രിച്ചു.
സ്കോട്ട്ലൻഡിലും ഗ്രേറ്റർ മാഞ്ചസ്റ്റർ, മെഴ്സിസൈഡ്, ചെഷയർ എന്നിവിടങ്ങളിലും ഫ്ളാഷ് ഫ്ളഡിംഗ് ഉണ്ടായി.