Thursday, 21 November 2024

ബ്രിട്ടീഷ് ഇക്കോണമിയുടെ റിക്കവറിയ്ക്കായി 100 ബില്യൺ പൗണ്ട് കൂടി ബാങ്ക് ഓഫ് ഇംഗ്ലണ്ട് വകയിരുത്തി

കൊറോണ ക്രൈസിൽ അകപ്പെട്ട ബ്രിട്ടീഷ് ഇക്കോണമിയുടെ റിക്കവറിയ്ക്കായി 100 ബില്യൺ പൗണ്ട് കൂടി ബാങ്ക് ഓഫ് ഇംഗ്ലണ്ട് വകയിരുത്തി. ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങിനായി നേരത്തെ അനുവദിച്ച 200 ബില്യൺ പൗണ്ടിനു പുറമേയാണിത്. ഇന്ന് നടന്ന ബാങ്ക് പോളിസി മേക്കേഴ്സിൻ്റെ യോഗത്തിൽ പുതിയ തീരുമാനം 8 - 1 വോട്ടിന് അംഗീകരിച്ചു. അടിസ്ഥാന പലിശ നിരക്ക് 0.1 ശതമാനമായി തുടരുമെന്നും ബാങ്ക് ഡയറക്ടർമാർ തീരുമാനിച്ചു. യുകെയുടെ സാമ്പത്തിക രംഗത്തെ തകർച്ച പ്രതീക്ഷിച്ചത്ര ഗുരുതരമല്ലെന്ന് യോഗം വിലയിരുത്തി. യുകെ ഇക്കോണമി ഏപ്രിലിൽ 20.4 ശതമാനം ചുരുങ്ങിയതായി റിപ്പോർട്ട് ചെയ്തിരുന്നു. മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അനുസരിച്ച് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതിൻ്റെ അടയാളങ്ങൾ നല്കി തുടങ്ങിയിട്ടുണ്ട്.
 

മെയ്, ജൂൺ മാസങ്ങളിലെ കൺസ്യൂമർ ഡാറ്റയും ഹൗസിംഗ് ആക്ടിവിറ്റികളും പ്രതീക്ഷയ്ക്ക് വഴി നല്കുന്നതാണെന്ന് ബാങ്ക് പോളിസി കമ്മിറ്റി പറഞ്ഞു. ജൂൺ വരെയുള്ള മൂന്നു മാസങ്ങളിൽ സമ്പദ് വ്യവസ്ഥ 25 ശതമാനം ചുരുങ്ങുമെന്നാണ് ബാങ്ക് പ്രവചിച്ചിരുന്നത്. ഇതുവരെ ബാങ്കിൻ്റെ അസറ്റ് പർച്ചേസ് പ്രോഗ്രാമിനായി 745 ബില്യൺ പൗണ്ടാണ് ലഭ്യമാക്കിയിരിക്കുന്നത്. ബാങ്കിൻ്റെ ചീഫ് ഇക്കണോമിസ്റ്റ് ആൻഡി ഹാൽഡിൻ തുക വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വോട്ട് ചെയ്തു.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News