Thursday, 21 November 2024

നമസ്തേ പറഞ്ഞ് ബ്രിട്ടൺ... ഫ്രഞ്ച് പ്രസിഡൻ്റ് എമ്മാനുവൽ മാക്രോണിനെ ബോറിസും ചാൾസും കാമില്ലയും സ്വീകരിച്ചത് ഭാരതീയ ആചാരപ്രകാരം

സോഷ്യൽ ഡിസ്റ്റൻസിംഗ് റൂൾ നിലനിൽക്കുന്ന ബ്രിട്ടണിൽ നമസ്തേയ്ക്ക് പ്രചാരമേറുന്നു. സാമൂഹിക അകലം പാലിക്കുന്നതിൽ ബ്രിട്ടണിലെ രാഷ്ട്രീയ നേതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. പ്രത്യേകിച്ചും പ്രധാനമന്ത്രി ബോറിസിനും പ്രിൻസ് ചാൾസിനുമടക്കമുള്ളവർക്ക് കൊറോണ ഇൻഫെക്ഷൻ ഉണ്ടായതിൻ്റെ അടിസ്ഥാനത്തിൽ ഇത് ഒരു ശീലമായിക്കഴിഞ്ഞിരിക്കുന്നു. വിശിഷ്ടാതിഥികളെ ഹാൻഡ് ഷേക്കിലൂടെ സ്വീകരിക്കുന്ന രീതിയ്ക്ക് മാറ്റം വന്നിട്ടുണ്ട്. ഭാരതീയ സംസ്കാരത്തിലെ ആതിഥ്യ മര്യാദയുടെ മുഖമുദ്രയായ നമസ്തേയ്ക്കുംശിരസു നമിച്ചുള്ള ആദരം പ്രകടിപ്പിക്കലിനും ബ്രിട്ടണിൽ ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്.

ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡൻ്റ് എമ്മാനുവൽ മാക്രോണിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വീകരിച്ചത് നമസ്തേ നല്കിക്കൊണ്ടായിരുന്നു. പ്രിൻസ് ചാൾസും കാമില്ലയും ഇതേ രീതി തന്നെ അനുവർത്തിച്ചു. സന്ദർശനവേളയിൽ ബ്രിട്ടണും ഫ്രാൻസും തമ്മിലുള്ള എയർ ബ്രിഡ്ജ് സംബന്ധമായും ഇയു ട്രേഡ് ഡീലിനെക്കുറിച്ചും ഉന്നതതല ചർച്ചകൾ നടക്കും. 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News