Wednesday, 22 January 2025

ബെർക്ക്ഷയറിലെ റെഡിംഗിൽ പബ്ളിക് പാർക്കിൽ കത്തിയാക്രമണം. ഒന്നിലേറെ പേർക്ക് കുത്തേറ്റു

ഇന്ന് വൈകുന്നേരം റെഡിംഗിലെ പബ്ളിക് പാർക്കിൽ ഉണ്ടായ കത്തിയാക്രമണത്തിൽ ഒന്നിലേറെ പേർക്ക് പരിക്കേറ്റു. ഫോർബറി ഗാർഡൻസിലെ പുൽത്തകിടിയിൽ കുത്തേറ്റ് വീണു കിടന്നവർക്ക് പാരാമെഡിക്സ് അടിയന്തിരമായി സിപിആർ നല്കി. പോലീസും എയർ ആംബുലൻസും രംഗത്ത് എത്തിയിരുന്നു. സംഭവസ്ഥലത്ത് വൻ പോലീസ് സന്നാഹമുണ്ട്. ഇതൊരു മേജർ ഇൻസിഡൻ്റായാണ് പോലീസ് കണക്കാക്കുന്നത്. എത്ര പേർക്ക് പരിക്കുണ്ടെന്നോ ആക്രമണ കാരണമെന്തെന്നോ വ്യക്തമല്ല. പോലീസ് സംഭവസ്ഥലം സീൽ ചെയ്തു. 7.30 ഓടെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനങ്ങളോട് ഈ ഭാഗത്തേയ്ക്ക് പോകരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ബ്ളാക്ക് ലൈവ് സ് മാറ്റർ പ്രതിഷേധം ഈ പാർക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. ഇന്നത്തെ സംഭവത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല

Other News