Thursday, 21 November 2024

സോഷ്യൽ ഡിസ്റ്റൻസിംഗ് റൂളുകൾ റിവ്യൂ ചെയ്യുന്നു. 2 മീറ്റർ അകലം പാലിക്കണമെന്ന ഗൈഡൻസിൽ ഇളവു വന്നേക്കും

അടുത്ത ആഴ്ചകളിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് റൂളുകൾ ഗവൺമെൻ്റ് റിവ്യൂ ചെയ്യും. 2 മീറ്റർ അകലം പാലിക്കണമെന്ന ഗൈഡൻസിൽ ഇളവു നല്കണമോയെന്ന് അതിനു ശേഷം തീരുമാനിക്കും. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയും ബിസിനസുകളും പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്താനുള്ള ആദ്യപടിയായിരിക്കും ഇതെന്ന് ചാൻസലർ റിഷി സുനാക്ക് പറഞ്ഞു. പബുകളും ഹോട്ടലുകളും റെസ്റ്റോറൻ്റുകളും ജൂലൈ ആദ്യം മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നല്കാനാണ് ഗവൺമെൻ്റ് ഉദ്ദേശിക്കുന്നത്. ജൂലൈ 4 ഓടുകൂടി റൂളുകളിൽ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.

ലോക്ക് ഡൗൺ നിയമങ്ങളിൽ ഇളവ് നല്കണമെന്ന് ഹോസ്പിറ്റാലിറ്റി സെക്ടറിൽ നിന്ന് ആവശ്യം ശക്തമാണ്. യുകെയിലെ കൊറോണ വൈറസ് അലർട്ട് ലെവൽ മൂന്നിലേയ്ക്ക് താഴ്ത്തിയത് ഇതിനു സഹായകമാകും. ജോയിൻ്റ് ബയോ സെക്യൂരിറ്റി സെൻ്റെർ അംഗീകാരത്തോടെയാണ് അലർട്ട് ലെവൽ കുറച്ചത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ കൊറോണ ഇൻഫെക്ഷൻ നിരക്ക് ക്രമാനുഗതമായ കുറവ് ഉണ്ടാകുന്നുണ്ടെന്ന ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഗവൺമെൻ്റിൻ്റെ നടപടി. ഇൻഫെക്ഷൻ തുടർന്നും ഉണ്ടാകുന്നുണ്ടെങ്കിലും വളരെ ഉയർന്ന നിരക്കിലല്ലാ എന്നതാണ് ലെവൽ 3 കൊണ്ട് ഉദ്ദേശിക്കുന്നത്. ലെവൽ 3 ഉടൻ പ്രാബല്യത്തോടെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ലോക്ക് ഡൗണിൽ കൂടുതൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ കഴിയും. രണ്ടു മീറ്റർ സോഷ്യൽ ഡിസ്റ്റൻസിംഗ് റൂൾ റിലാക്സ് ചെയ്യുവാൻ അലർട്ട് ലെവലിലെ മാറ്റം സഹായകമാകുമെന്ന് കരുതുന്നു. 

Other News