അഡീഷണൽ ടീച്ചിംഗ് ടൈം ലഭ്യമാക്കാൻ ഇംഗ്ലണ്ടിലെ അടുത്ത വർഷത്തെ ജിസിഎസ്ഇ, എ - ലെവൽ എക്സാമുകൾ വൈകിപ്പിച്ചേക്കുമെന്ന് സൂചന
അഡീഷണൽ ടീച്ചിംഗ് ടൈം ലഭ്യമാക്കാൻ ഇംഗ്ലണ്ടിലെ അടുത്ത വർഷത്തെ ജിസിഎസ്ഇ, എ - ലെവൽ എക്സാമുകൾ വൈകിപ്പിച്ചേക്കുമെന്ന് ഗവൺമെൻ്റ് സൂചിപ്പിച്ചു. കൊറോണ വൈറസ് ലോക്ക് ഡൗൺ മൂലം സ്കൂളുകളുടെ പ്രവർത്തനം നിറുത്തിവയ്ക്കേണ്ടി വന്നതിനാൽ കുട്ടികൾക്ക് ആവശ്യത്തിന് പഠന സമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇക്കാര്യം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എക്സാംസ് റെഗുലേറ്റർ, ഓഫ്ക്വാൽ എന്നിവരുമായി ആശയവിനിമയം നടത്തിവരുകയാണെന്ന് എഡ്യൂക്കേഷൻ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. ഈ വർഷത്തെ സമ്മർ എക്സാമുകൾ ലോക്ക് ഡൗൺ മൂലം റദ്ദാക്കിയിരുന്നു. എന്നാൽ ടീച്ചർ അസസ്മെൻ്റ്, ക്ലാസ് റാങ്കിംഗ്, കഴിഞ്ഞ കാലത്തെ നിലവാരം എന്നിവ പരിഗണിച്ച് ഗ്രേഡുകൾ നല്കുന്ന രീതി ഇതേ തുടർന്ന് സ്വീകരിക്കുകയായിരുന്നു. 2021 ലെ മെയ് എക്സാം ജൂൺ, ജൂലൈ മാസങ്ങളിലേയ്ക്ക് മാറ്റുന്നതാണ് അഭികാമ്യമെന്ന് കൺസർവേറ്റീവ് എം.പി അലേക് ഷെൽബ്രൂക്ക് അഭിപ്രായപ്പെട്ടു.
സെപ്റ്റംബറിൽ എല്ലാ കുട്ടികൾക്കും സ്കൂളുകളിൽ തിരിച്ചെത്താൻ കഴിയുമെന്ന് എഡ്യുക്കേഷൻ സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു. ബ്രിട്ടണിലെ കൊറോണ നിരക്ക് കുറയുന്നത് ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു. ലഭ്യമായ വിവരങ്ങളനുസരിച്ച് ലോക്ക് ഡൗണിനു മുൻപിലെ നിരക്കിലേയ്ക്ക് ബ്രിട്ടണിലെ കൊറോണ മരണസംഖ്യയും ഇൻഫെക്ഷൻ നിരക്കും താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 15 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു 10 ദിവസങ്ങൾക്ക് മുൻപിലെ മരണസംഖ്യയ്ക്ക് തുല്യമാണിത്. പുതിയ ഇൻഫെക്ഷനുകളുടെ എണ്ണം 958 മാത്രമാണ്. ഇത് മാർച്ച് 23 ലെ നിരക്കിനേക്കാളും താഴെയാണ്. സോഷ്യൽ ഡിസ്റ്റൻസിംഗ് അടക്കമുളള നിയന്ത്രണങ്ങളിൽ ഇളവു വരുത്താനുള്ള പദ്ധതികൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് കൊറോണ നിരക്ക് ബ്രിട്ടണിൽ പ്രീ ലോക്ക് ഡൗൺ ലെവലിൽ എത്തിയതായ ശുഭസൂചനകൾ പുറത്തു വന്നിരിക്കുന്നത്.
ഇംഗ്ലണ്ടിൽ ഷീൽഡിംഗ് ഓഗസ്റ്റ് 1 മുതൽ അവസാനിപ്പിക്കും. 2. 2 മില്യണോളം ആളുകൾ ഇപ്പോൾ ഷീൽഡ് ചെയ്യുന്നുണ്ട്. എന്നാൽ ഇവർക്കായുള്ള എൻഎച്ച്എസ് വോളണ്ടിയർ സ്കീമും ലോക്കൽ കൗൺസിൽ സപ്പോർട്ടും തുടരും. ഷീൽഡിംഗിലുള്ളവർക്ക് ജൂലൈ ആറ് മുതൽ പുറത്തു നിന്നുള്ള ആറു പേരെ വരെ ഔട്ട് ഡോറിൽ കാണാൻ അനുവാദം നല്കിയിട്ടുണ്ട്. നാലാഴ്ച മുൻപ് 500 ൽ ഒരാൾക്ക് എന്ന നിരക്കിൽ വൈറസ് ബാധയുണ്ടായിരുന്നു. ഇത് 1700 ന് ഒന്ന് എന്ന നിരക്കിലേയ്ക്ക് കുറഞ്ഞിട്ടുണ്ട്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS