Tuesday, 03 December 2024

M1 മോട്ടോർവേയിൽ 200,000 പൗണ്ടിൻ്റെ ബ്രാൻഡ് ന്യൂ ലാംബോർഗിനി അപകടത്തിൽപ്പെട്ടു. ക്രാഷുണ്ടായത് പർച്ചേസ് നടന്ന് 20 മിനിട്ടിനുള്ളിൽ

യോർക്ക് ഷയറിലെ വേയ്ക്ക് ഫീൽഡിനടുത്ത് M1 മോട്ടോർവേയിൽ ബ്രാൻഡ് ന്യൂ ലാംബോർഗിനി അപകടത്തിൽപ്പെട്ടു. പർച്ചേസ് നടന്ന് 20 മിനിട്ടിനുള്ളിലാണ് ക്രാഷ് നടന്നത്. ജംഗ്ഷൻ 40 ഫ്ളഷ് ഡൈക്കിനും 39 ഡുർക്കറിനും ഇടയ്ക്ക് സൗത്ത് ബൗണ്ട് കാരിയേജ് വേയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇതിനെത്തുടർന്ന് കാർ റിക്കവർ ചെയ്യുന്നതിനായി 3 മണിവരെ മോട്ടോർ വേ അടച്ചു. വൻ ട്രാഫിക് ക്യൂ ഇതുമൂലം രൂപപ്പെട്ടു.

200,000 പൗണ്ട് വില വരുന്ന ലാംബോർഗിനിയാണ് തകർന്നത്. മെക്കാനിക്കൽ തകരാറുമൂലം കാർ മോട്ടോർ വേയുടെ മൂന്നാം ലെയിനിൽ നിന്നു പോവുകയായിരുന്നു. തുടർന്ന് പുറകിൽ നിന്നെത്തിയ വാൻ ലാംബോർഗിനിയിൽ ഇടിച്ചു കയറി. വാനിൻ്റെ ഡ്രൈവർക്ക് തലയിൽ സാരമായ പരിക്കേറ്റിട്ടുണ്ട്.

Other News