Tuesday, 03 December 2024

പോലീസ് കാർ തകർത്തു. 22 ഓഫീസർമാർക്ക് പരിക്ക്. ബ്രിക്സ്റ്റണിൽ സ്ട്രീറ്റ് പാർട്ടി അക്രമാസക്തമായി

ബ്രിക്സ്റ്റണിൽ ഇന്നലെ നടന്ന നൈറ്റ് പാർട്ടി അക്രമാസക്തമായി. ഇതേ തുടർന്ന് വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയെങ്കിലും സ്ട്രീറ്റ് പാർട്ടിയിൽ പങ്കെടുത്തവർ ആയുധങ്ങളുമായി പോലീസിനെതിരെ തിരിയുകയായിരുന്നു. ബ്രിക്സ്റ്റണിലെ ഏയ്ഞ്ചൽ ടൗൺ എസ്റ്റേറ്റിലെ ഓവർട്ടൻ റോഡിലാണ് സംഭവം. ഇല്ലീഗലായി നടന്ന പാർട്ടി റെസിഡൻ്റ്സിന് തലവേദയായതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.

പോലീസിനു നേരെ ബോട്ടിലുകളും തടിക്കഷണങ്ങളുമായി അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. പോലീസ് കാർ ഇവർ തകർത്തു. സംഭവത്തിൽ 22 പോലീസ് ഓഫീസർമാർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു ഓഫീസർമാർക്ക് ഹോസ്പിറ്റൽ ട്രീറ്റ്മെൻ്റ് ആവശ്യമായി വന്നു. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Other News