Thursday, 07 November 2024

ലെസ്റ്ററിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തി. അത്യാവശ്യമല്ലാത്ത ഷോപ്പുകൾ ചൊവ്വാഴ്ചയും സ്കൂളുകൾ വ്യാഴാഴ്ചയും അടയ്ക്കും.

കോവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ലെസ്റ്ററിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തി. അത്യാവശ്യമല്ലാത്ത ഷോപ്പുകൾ ചൊവ്വാഴ്ചയും സ്കൂളുകൾ വ്യാഴാഴ്ചയും അടയ്ക്കും. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്കാണ് ഇക്കാര്യം ഹൗസ് ഓഫ് കോമൺസിൽ അറിയിച്ചത്. ശനിയാഴ്ച മുതൽ പബുകളും റെസ്റ്റോറൻ്റുകളും തുറക്കാനുള്ള പദ്ധതികളും ലെസ്റ്ററിൽ നടപ്പാക്കില്ല. രാജ്യത്ത് കഴിഞ്ഞയാഴ്ചയുണ്ടായ കോവിഡ് കേസുകളിൽ 10 ശതമാനത്തോളം ലെസ്റ്ററിൽ നിന്നായിരുന്നു.

ലെസ്റ്ററിൽ താമസിക്കുന്നവർ കഴിയുന്നതും വീടുകളിൽ കഴിയണമെന്നും ജൂലൈ 4 മുതൽ രാജ്യവ്യാപകമായി ഇളവു വരുത്തുന്ന നിയന്ത്രണങ്ങൾ ഇവിടെ ബാധകമല്ലെന്നും മാറ്റ് ഹാനോക്ക് പറഞ്ഞു. കൊറോണ രോഗലക്ഷണങ്ങൾ ഉള്ളവർക്കായി സിറ്റിയിൽ ഒരു വാക്ക് ഇൻ സെൻ്റർ തുറക്കുമെന്നും ബിസിനസുകളെ സപ്പോർട്ട് ചെയ്യാനും സെൽഫ് ഐസൊലേറ്റ് ചെയ്യുന്നവർക്കുമായി ആവശ്യമായ ഫണ്ടിംഗ് കൗൺസിലിന് ലഭ്യമാക്കുമെന്നും ഹെൽത്ത് സെക്രട്ടറി അറിയിച്ചു. ജൂലൈ ആറ് മുതൽ ഷീൽഡിംഗ് ഒഴിവാക്കാനുള്ള നീക്കവും ലെസ്റ്ററിൽ നടപ്പാക്കില്ല. പുതിയ നിയന്ത്രണങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ റിവ്യൂ ചെയ്യുന്നതാണ്.

 

 

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News