Thursday, 21 November 2024

യുകെയിലെ ഹൈസ്ട്രീറ്റ് - ഏവിയേഷൻ സെക്ടറുകളിൽ വൻ തൊഴിൽ നഷ്ടം. 12,000 വർക്കേഴ്സിനെ കുറയ്ക്കുന്നു

യുകെയിൽ 12,000 ത്തോളം ജോബുകൾ കുറയ്ക്കുകയാണെന്ന് കഴിഞ്ഞ 48 മണിക്കൂറിൽ വിവിധ ബിസിനസുകൾ പ്രഖ്യാപിച്ചു. കൊറോണ ക്രൈസിസിൽ പെട്ട ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് പ്രതികൂലമാകുന്ന ഈ തീരുമാനങ്ങൾ നിരവധി വർക്കേഴ്‌സിനെയും അവരുടെ കുടുംബങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളി വിടും. ഗവൺമെൻ്റ് പ്രഖ്യാപിച്ചിരുന്ന ജോബ് റീറ്റെൻഷൻ സ്കീം അനുസരിച്ച് ജോലിക്കാരുടെ ശമ്പളത്തിൻ്റെ 80 ശതമാനം വരെ ഗവൺമെൻ്റ് നല്കിയിരുന്നു. എന്നാൽ അടുത്ത മാസം മുതൽ എംപ്ളോയറും ഒരു വിഹിതം നല്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് മിക്ക കമ്പനികളും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കൺസൾട്ടേഷന് 30 മുതൽ 45 ദിവസം വരെ ആവശ്യമാണെന്നതിനാൽ ഇതു മുൻകൂട്ടി കണ്ടാണ് കമ്പനികൾ റിഡൻഡൻസി അനൗൺസ് ചെയ്തിരിക്കുന്നത്.

അപ്പർ ക്രസ്റ്റ് ഉടമകളായ എസ്എസ്പി ഗ്രൂപ്പ് 5,000 പേരെയാണ് കുറയ്ക്കുന്നത്. ജോൺ ലൂയിസ് സ്റ്റോറുകൾ അടയ്ക്കുമെന്ന് അറിയിച്ചെങ്കിലും എത്ര സ്റ്റാഫുകളെ കുറയ്ക്കുമെന്ന് വ്യക്തമാക്കിയില്ല. ഹാരോൾഡ്സ് 700 ഉം അക്സൻ്റർ 900 ഉം ജോബുകൾ നിർത്തലാക്കും. ഏവിയേഷൻ കമ്പനിയായ എയർബസ് 1,700 ഉം ഈസി ജെറ്റ് 1,300 ക്രൂ മെമ്പേഴ്സിനെയും 727 പൈലറ്റുമാരെയും കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News