Monday, 23 December 2024

പ്രവാസികളുടെ പറുദീസയായ ഓസ്ട്രേലിയയിലേയ്ക്കു കുടിയേറിയ മലയാളികളുടെ യുവതലമുറയ്ക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻ... സ്വന്തം മണ്ണിൽ നിന്നും ഒരു വെബ് പോർട്ടൽ www.aussiemalayalimatrimony.com

യുകെയിലെ വിജയകരമായ ലോഞ്ചിംഗിനു ശേഷം www.ukmalayalimatrimony.com ഓസ്ട്രേലിയയിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. യൂസർ ഫ്രണ്ട്ലിയായ വെബ് സൈറ്റ് ഒരുക്കി മികവുറ്റതും വിശ്വസ്തയാർന്നതുമായ സേവനം നല്കുന്ന ഈ മാട്രിമോണി പോർട്ടൽ യുകെയിലും ലോകമെമ്പാടുനിന്നും നിരവധി പേരെയാണ് ആകർഷിക്കുന്നത്. മലയാളി കുടുംബങ്ങളും ഇതര ഇന്ത്യൻ സംസ്ഥാനക്കാരും ഇതിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. മിതമായ നിരക്കിൽ കൃത്യതയാർന്ന വിവരങ്ങളോടുകൂടിയ നിരവധി പ്രൊഫൈലുകൾ ഇതിൽ ലഭ്യമാണെന്നത് തികച്ചും പ്രയോജന പ്രദമാണെന്ന് മാതാപിതാക്കളും പറയുന്നു. ജീവിത പങ്കാളികളെ തേടുന്നവർക്ക് അനുഗ്രഹമായി മാറിയ ഈ മലയാളി സംരംഭം ഓസ്ട്രേലിയയിലെ പ്രവാസ സമൂഹത്തിന് തികച്ചും മുതൽക്കൂട്ടാകും.

ജൂലൈ രണ്ടു മുതൽ ഓസ്ട്രേലിയൻ സൈറ്റായ www.aussiemalayalimatrimony.com പ്രവർത്തനം ആരംഭിക്കും. യുകെയിലെ പ്രവർത്തന പരിചയത്തിൻ്റെയും കസ്റ്റമേഴ്സിൻ്റെ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്ത ഓൺലൈൻ നെറ്റ് വർക്കാണ് ഓസ്ട്രേലിയൻ മണ്ണിൽ ലഭ്യമാകുന്നത്. ആദ്യ ആറു മാസത്തേയ്ക്ക് ഫ്രീ രജിസ്ട്രേഷനാണ് www.aussiemalayalimatrimony.com നല്കുന്നത്. കസ്റ്റമർ ഡേറ്റയുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നല്കുന്നതിൻ്റെ ഭാഗമായി എൻക്രിപ്റ്റഡ് ഫോർമാറ്റിൽ ആണ് വെബ് പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്. അതുപോലെ ക്ളൗഡ് ബേസ്ഡ് ആയ കൂടുതൽ ഭദ്രമായ ഹോസ്റ്റിംഗാണ് ഉപയോഗിക്കുന്നത്. ഇതിൽ രജിസ്റ്റർ ചെയ്യുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഫോട്ടോകൾ പാസ്‌വേർഡ് വഴി പ്രൊട്ടക്ട് ചെയ്യാൻ കഴിയും. കാൻഡിഡേറ്റുകൾക്ക് തങ്ങൾ താത്പര്യപ്പെടുന്ന പ്രൊഫൈലുകൾക്ക് മാത്രം ഫോട്ടോ ലഭ്യമാക്കാൻ ഇത് സഹായിക്കും.

കമ്പ്യൂട്ടറിനൊപ്പംതന്നെ മൊബൈൽ ഫോൺ, ഐപാഡ്, ടാബ് ലറ്റുകൾ എന്നിവയിലെല്ലാം ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിലാണ് www.aussiemalayalimatrimony.com ഡിസൈൻ ചെയ്തിരിക്കുന്നത്. കസ്റ്റമർസിൻ്റെ അന്വേഷണങ്ങൾക്കും ഉടൻ തന്നെ മറുപടി നല്കുന്ന ചാറ്റ് സർവീസും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള റിവ്യൂ സംവിധാനത്തോടെയുമാണ് ഈ മാട്രിമോണി സൈറ്റ് പ്രവർത്തിക്കുന്നത്.

 

 

Other News