ബ്രിട്ടണിലെ ഏറ്റവും വലിയ ഡ്രഗ് മാഫിയ ഗാംഗിനെ തകർത്തു. 700 ലേറെ പേർ അറസ്റ്റിൽ. 54 മില്യൺ പൗണ്ടു ക്യാഷും രണ്ടു ടൺ ഡ്രഗും നിരവധി ഗണ്ണുകളും പിടിച്ചെടുത്തു
ബ്രിട്ടണിലും യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും വ്യാപിച്ച് കിടക്കുന്ന ഡ്രഗ് മാഫിയയുടെ വൻ സാമ്രാജ്യം അതീവ രഹസ്യമായ നീക്കത്തിലൂടെ പോലീസ് തകർത്തു. പോലീസ് നടത്തിയ നൂറുകണക്കിന് റെയ്ഡ്കളിലൂടെ 700 ലേറെ പേർ അറസ്റ്റിലായി. ഇവരിൽ നിന്ന് 54 മില്യൺ പൗണ്ടു ക്യാഷും രണ്ടു ടൺ ഡ്രഗും കണ്ടെടുത്തു. കൂടാതെ ഒരു AK 47 റൈഫിൾ, സബ് മെഷീൻ ഗൺ, ഗ്രനേഡുകൾ, മറ്റ് വെടിക്കോപ്പുകൾ എന്നിവയും പിടിച്ചെടുത്തു. എൻക്രിപ്റ്റഡ് എൻക്രോ ചാറ്റ് സിസ്റ്റം ഉപയോഗിച്ച് കോഡുകൾ വഴിയാണ് വിവിധ സ്ഥലങ്ങളിലുള്ള ഡ്രഗ് മാഫിയയിലെ അംഗങ്ങൾ ആശയ വിനിമയം നടത്തിയിരുന്നത്. ഇതിൽ നുഴഞ്ഞു കയറിയ യുകെയിലെ നാഷണൽ ക്രൈം ഏജൻസി വിവരങ്ങൾ ഡീകോഡ് ചെയ്തെടുത്ത് ഗാംഗുകളുടെ നീക്കങ്ങൾ നിരീക്ഷണത്തിലാക്കിയിരുന്നു. വാട്ട്സ് ആപ്പുപോലുള്ള ഒരു പ്രത്യേക കമ്യൂണിക്കേഷൻ സംവിധാനം അപ് ലോഡ് ചെയ്തിരുന്ന ഫോണുകളിലൂടെയാണ് ഡ്രഗ് മാഫിയ ഓപ്പറേഷനുകൾ നടത്തിയിരുന്നത്.
ആറു മാസത്തെ കോൺട്രാക്ട് ഫോൺ സെറ്റിനായി 1,500 പൗണ്ട് വരെ മാഫിയയിലെ അംഗങ്ങൾ നല്കിയിരുന്നു. ഈ ആൻഡ്രോയിഡ് ഹാൻഡ് സെറ്റുകളിലേയ്ക്ക് 'കിൽ കോഡ് ടെക്സ്റ്റ്' അയച്ചുകഴിഞ്ഞാൽ അവയിലെ ഡാറ്റാ മുഴുവൻ മായിച്ച് കളയാൻ കഴിയും. സമൂഹത്തിൽ സജീവമായി പ്രത്യക്ഷപ്പെടുന്നവരും മുഖ്യധാരയിൽ ഉള്ളവരുമായിരുന്നു മിക്ക ഗാംഗ് അംഗങ്ങളും. ലോകമെമ്പാടുമായി 60,000 പേരും യുകെയിൽ 10,000 ലധികവും പേർ എൻക്രോ ചാറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.