Tuesday, 24 December 2024

ഹെവൻലി വോയിസിൻ്റെ 'സ്നേഹ സംഗീതം 2020' ഫേസ്ബുക്ക് ലൈവ് നാളെ... വേദി ഒരുക്കുന്നത് യാക്കോബിറ്റ് സിറിയൻ ഓർത്തഡോക്സ് സ്റ്റുഡൻറ് മൂവ് മെൻറ് യുകെ

സ്നേഹ സംഗീതത്തിൻ്റെ വീചികളാൽ ഹൃദയങ്ങളെ സന്തോഷ സാന്ദ്രമാക്കുവാൻ ഫേസ് ലൈവുമായി ഹെവൻലി വോയിസ് എത്തുന്നു. അതിജീവനത്തിനായുള്ള പോരാട്ടത്തിലൂടെ കടന്നുപോകുന്ന ലോകജനതയ്ക്ക് സ്വാന്തനമേകാൻ പ്രതീക്ഷയുടെ സദ് വാർത്ത വിളംബരം ചെയ്യുന്ന 'സ്നേഹ സംഗീതം 2020' ഫേസ്ബുക്ക് ലൈവ് ജൂലൈ നാലാം തിയതി ശനിയാഴ്ച യുകെ സമയം ഉച്ചയ്ക്ക് 2 മണി മുതൽ നടക്കും. യാക്കോബിറ്റ് സിറിയൻ ഓർത്തഡോക്സ് സ്റ്റുഡൻറ് മൂവ് മെൻറ് യുകെയാണ് ഇതിന് വേദിയൊരുക്കുന്നത്.

യുകെയിലെ സംഗീത രംഗത്തെ പ്രതിഭകളായ സാജു വർഗീസ് ബിർമ്മിങ്ങാം, ജോൺ തോമസ് വൂസ്റ്റർ എന്നിവർ ഫേസ് ബുക്ക് ലൈവിൽ ഗാനങ്ങളാലപിക്കും. ജിബു എബ്രാഹം സ്റ്റോക്ക് ഓൺ ട്രെൻ്റാണ് കീബോർഡ് കൈകാര്യം ചെയ്യുന്നത്. ജോസ് മത്തായി മാൽവേൺ ടെക്നിക്കൽ കോർഡിനേറ്ററായി പ്രവർത്തിക്കും. ഫേസ്ബുക്ക് ലൈവ് കാണുന്നതിനായി താഴെയുള്ള ലിങ്ക് ഉപയോഗിക്കാം

സ്നേഹ സംഗീതം 2020 ഫേസ്ബുക്ക് ലൈവ് ലിങ്ക്

Other News